'അന്ന് തനിക്ക് നീതി കിട്ടിയിരുന്നുവെങ്കിൽ ഇന്ന് മറ്റൊരു ഇരയുണ്ടാകുമായിരുന്നില്ല' - ലൈംഗികാതിക്രമത്തെക്കുറിച്ച് മുൻ പരാതിക്കാരി

 'അന്ന് തനിക്ക് നീതി കിട്ടിയിരുന്നുവെങ്കിൽ ഇന്ന് മറ്റൊരു ഇരയുണ്ടാകുമായിരുന്നില്ല' - ലൈംഗികാതിക്രമത്തെക്കുറിച്ച് മുൻ പരാതിക്കാരി
Jun 21, 2025 04:28 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com) കെ എസ് ആർ ടി സി ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തി​യെന്ന കേസിൽ കോഴിക്കോട് കായക്കൊടി സ്വദേശിയായ സവാദ് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ആദ്യം പരാതി നൽകിയ വ്ലോഗർ. രണ്ടുവർഷം മുമ്പായിരുന്നു സംഭവം. നെടു​മ്പാശ്ശേരി ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സവാദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയറിയ ഇയാൾ രണ്ടു യുവതികളുടെ നടുവിലായാണ് ഇരുന്നത്.

യുവാവ് ലൈംഗികാതിക്രമം നടത്തിയതോടെ യുവതി ബഹളം വെക്കുകയും കണ്ടക്ടറോട് പരാതി പറയുകയും ചെയ്തു. ബസ് നിർത്തിയപ്പോൾ സവാദ് ഇറങ്ങി ഓടി. പിന്നാലെ ഓടിയ കണ്ടക്ടറാണ് പ്രതിയെ പിടിച്ചുനിർത്തിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളം പരാതിക്കാരി സമൂഹമാധ്യമം വഴി പങ്കു​​വെച്ചിരുന്നു.

എന്നാൽ പിന്നീട് സവാദിനെ ഇരയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. പരാതിക്കാരിക്കെതിരെ സൈബർ ആക്രമണവും നടന്നു. യുവതിയുടെത് വ്യാജ പരാതിയാണെന്നും ആളാകാൻ വേണ്ടി സവാദിനെ കുടുക്കിയതാണെന്നും ഹണി ട്രാപ്പാണെന്നും വരെ സമൂഹ മാധ്യമങ്ങളിൽ ആരോപണമുയർന്നു.

സവാദിനെ മെൻസ് അസോസിയേഷൻ പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്തു.രണ്ട് വർഷത്തോളം താൻ നേരിട്ടത് വലിയ സൈബർ ആക്രമണമായിരുന്നുവെന്നും യുവതി പറഞ്ഞു. അന്ന് തനിക്ക് നീതി കിട്ടിയിരുന്നുവെങ്കിൽ ഇന്ന് മറ്റൊരു ഇരയുണ്ടാകുമായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

Sexual assault case KSRTC bus Thrissur Former complainant respond

Next TV

Related Stories
കെഎസ്ആർടിസി ബസ് സ്കൂട്ടർ യാത്രക്കാരിയുടെ തലയിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം

Jul 16, 2025 02:31 PM

കെഎസ്ആർടിസി ബസ് സ്കൂട്ടർ യാത്രക്കാരിയുടെ തലയിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം

നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് തട്ടി ഇരുചക്രവാഹന യാത്രക്കാരിക്ക്...

Read More >>
'നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തയില്ല'; 'നിമിഷപ്രിയയുടെ വധശിക്ഷ എപ്പോൾ വേണമെങ്കിലും നടപ്പാക്കാമെന്ന് ആശങ്ക' - ആക്ഷൻ കൗൺസിൽ

Jul 16, 2025 02:24 PM

'നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തയില്ല'; 'നിമിഷപ്രിയയുടെ വധശിക്ഷ എപ്പോൾ വേണമെങ്കിലും നടപ്പാക്കാമെന്ന് ആശങ്ക' - ആക്ഷൻ കൗൺസിൽ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ....

Read More >>
കള്ളപൊലീസിന് കുരുക്ക് വീണു; കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

Jul 16, 2025 01:51 PM

കള്ളപൊലീസിന് കുരുക്ക് വീണു; കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

കോഴിക്കോട് പൊലീസുകാരെന്ന വ്യാജേനെയെത്തി യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നു പേർ...

Read More >>
'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

Jul 16, 2025 12:10 PM

'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

ശബരിമലയിലെ ട്രാക്ടർ യാത്ര, എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

Jul 16, 2025 11:55 AM

കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടാന ശല്യ പരിഹാരത്തിനായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ...

Read More >>
Top Stories

//Truevisionall