സ്ത്രീധനം പോരാ..., യുവതിയെ കൊന്ന് പൊതുവഴിയിൽ കുഴിച്ചുമൂടി ഭര്‍ത്താവും കുടുംബവും; മൃതദേഹം അഴുകിയ നിലയിൽ

സ്ത്രീധനം പോരാ..., യുവതിയെ കൊന്ന് പൊതുവഴിയിൽ കുഴിച്ചുമൂടി ഭര്‍ത്താവും കുടുംബവും; മൃതദേഹം അഴുകിയ നിലയിൽ
Jun 21, 2025 06:42 PM | By Jain Rosviya

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ യുവതിയെ കൊന്ന് പൊതുവഴിയിൽ കുഴിച്ചുമൂടി ഭര്‍ത്താവും കുടുംബവും. സ്ത്രീധനം കുറഞ്ഞുപോയതിന്‌റെ പേരിലാണ് യുവതിയെ കൊന്നതെന്ന് പൊലീസ് പറഞ്ഞു ഉത്തർപ്രദേശിലെ ഷിക്കോഹാബാദ് സ്വദേശിനിയായ തനുവാണ് കൊല്ലപ്പെട്ടത്.  മൃതദേഹം അഴുകിയ നിലയിലാണ്

കൊലപാതകത്തില്‍ തനുവിന്‌റെ ഭര്‍തൃപിതാവ് ഭൂപ് സിംഗ് കുറ്റം സമ്മതിച്ചിട്ടുണ്ട്. തനുവിന്‌റെ കൊലപാതകസമയത്ത് ഭര്‍തൃകുടുംബം വീട്ടിലുണ്ടായിരുന്നുവെന്നും ഇവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നുമാണ് പൊലീസിന്‌റെ കണ്ടെത്തല്‍.

തനുവും ഭർത്താവും കുടുംബവും താമസിച്ചിരുന്ന വീടിനോട് ചേർന്നുള്ള പൊതുവഴിയിൽ പുതിയതായി കോൺക്രീറ്റ് ചെയ്ത കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് തനു വീട്ടില്‍ നിന്ന് ഒളിച്ചോടി പോയെന്നാണ് ഭര്‍ത്താവ് അരുണും കുടുംബവും ആരോപിച്ചിരുന്നത്. എന്നാല്‍ ഏപ്രില്‍ 21 ന് രാത്രി തനുവിനെ സ്ത്രീധനം കുറഞ്ഞതിന്‌റെ പേരില്‍ ഭര്‍തൃപിതാവ് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഇതിന് ശേഷം പൊതുവഴിയിൽ പുതിയതായി കോൺക്രീറ്റ് ചെയ്ത കുഴിയിൽ മൃതദേഹം ഇട്ടശേഷം സ്ലാബിട്ട് മൂടുകയായിരുന്നു.

വീട്ടിലെ ഓട ശരിയല്ലെന്നും വീടിന് സമീപമുള്ള പൊതുവഴിയിൽ കുഴിയുണ്ടാക്കുകയാണെന്നും അരുണും കുടുംബവും സമീപവാസികളോട് പറഞ്ഞിരുന്നു. ഇതാണ് കേസിൽ നിർണായകമായത്.

2023 ജൂലൈയിലാണ് ഫരീദാബാദ് സ്വദേശിയായ അരുണ്‍ സിംഗുമായി തനുവിന്‌റെ വിവാഹം നടന്നത്. സ്ത്രീധനം കുറഞ്ഞുപോയതിന്‌റെ പേരില്‍ 24കാരിയെ ക്രൂരമായ പീഡനത്തിനാണ് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ഇരയാക്കിയിരുന്നത്. അരുണ്‍ തനുവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് തനുവിന്‌റെ സഹോദരി ആരോപിക്കുന്നത്. തനുവിനോട് ഫോണില്‍ സംസാരിക്കാന്‍ പോലും വീട്ടൂകാര്‍ക്ക് അനുവാദമില്ലായിരുന്നു. പണവും സ്വര്‍ണാഭരണങ്ങളും ആവശ്യപ്പെട്ട് ഇവര്‍ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നു.

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം യുവതി സ്വന്തം വീട്ടില്‍ വന്നുനിന്നിരുന്നു. ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് പിണക്കം മറന്ന് അവള്‍ തിരികെ ഭര്‍തൃവീട്ടിലേയ്ക്ക് പോയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

husband family kill young woman bury public road body decomposed

Next TV

Related Stories
പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

Jul 27, 2025 08:00 PM

പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ...

Read More >>
വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Jul 27, 2025 06:05 PM

വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

Jul 27, 2025 05:42 PM

ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

ഒഡീഷയിൽ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ്...

Read More >>
 തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

Jul 27, 2025 04:40 PM

തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

കൊല്ലം എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ...

Read More >>
'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

Jul 27, 2025 02:39 PM

'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍...

Read More >>
മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട്  മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

Jul 27, 2025 01:33 PM

മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട് മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

മുംബൈ മദ്യപാനിയായ ഭർത്താവിന്റെ ക്രൂരതകൾ സഹിക്കാനാകാതെ 27 കാരി മൂന്ന് പെൺമക്കളെ വിഷം കൊടുത്തു...

Read More >>
Top Stories

//Truevisionall