'ഹിറ്റ്ലർ തോറ്റു, മുസോളിനി തോറ്റു, സർ സി പിയും തോറ്റുമടങ്ങി, എന്നിട്ടാണോ രാജേന്ദ്രാ...'; ഗവർണർക്കെതിരെ വീണ്ടും എസ്എഫ്ഐ ബാനർ

'ഹിറ്റ്ലർ തോറ്റു, മുസോളിനി തോറ്റു, സർ സി പിയും തോറ്റുമടങ്ങി, എന്നിട്ടാണോ രാജേന്ദ്രാ...'; ഗവർണർക്കെതിരെ വീണ്ടും എസ്എഫ്ഐ ബാനർ
Jun 21, 2025 01:04 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) കേരള ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ തലസ്ഥാനത്ത് വീണ്ടും എസ്എഫ്ഐ ബാനർ. ആയുർവേദ കോളേജിലാണ് എസ്എഫ്ഐ ബാനർ കെട്ടിയത്. 'ഹിറ്റ്ലർ തോറ്റു, മുസോളിനി തോറ്റു, സർ സി പിയും തോറ്റുമടങ്ങി. എന്നിട്ടാണോ രാജേന്ദ്രാ' എന്നാണ് ബാനർ. നേരത്തെ തിരുവനന്തപുരം സംസ്‌കൃത കോളേജിലും എസ്എഫ്ഐ ബാനർ കെട്ടിയിരുന്നു. ആർഎസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവൻ എന്നാണ് ബാനറിൽ ഉണ്ടായിരുന്നത്.

അതേസമയം, ഭാരതാംബ വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് നേരെയുള്ള ബിജെപി പ്രതിഷേധവും കനക്കുകയാണ്. കോഴിക്കോട് മന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തളിയിലെ ജൂബിലി ഹോളിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എന്നാൽ ഇതിനിടെ അവിടെയുണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകർ യുവമോർച്ച പ്രവർത്തരുമായി സംഘർഷമുണ്ടായി. ഇതേ തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇരു വിഭാഗത്തെയും പിടിച്ചുമാറ്റി.

യുവമോർച്ച പ്രവർത്തകരെ എസ്എഫ്ഐക്കാർക്ക് മർദിക്കാനായി പൊലീസുകാർ ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ചായ കുടിക്കാൻ പോയ പ്രവർത്തകരെയാണ് മർദിച്ചത് എന്ന് കോഴിക്കോട് ജില്ലാ അധ്യക്ഷൻ കെ പി പ്രകാശ് ബാബു പറഞ്ഞു. തങ്ങളുടെ പ്രവർത്തകരെ സിപിഐഎം പ്രവർത്തകരും പൊലീസും തല്ലി. കൊള്ളാൻ മാത്രം പഠിച്ചവരല്ല തങ്ങൾ. പൊലീസുകാർ ക്രിമിനലുകളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അടിക്ക് തിരിച്ചടി നൽകും. അടിച്ചുതീർക്കാനാണെങ്കിൽ അടിച്ചുതീർക്കാം. പൊലീസ് വേണ്ട നടപടി എടുത്തില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും പ്രകാശ് ബാബു പറഞ്ഞിരുന്നു.





SFI banner again capital against Kerala Governor

Next TV

Related Stories
 കോഴിക്കോട് വടകരയിൽ ആക്രികച്ചവടത്തിന്റെ മറവിൽ മദ്യകടത്ത്; മധ്യവയസ്‌കൻ പിടിയിൽ

Jun 21, 2025 03:27 PM

കോഴിക്കോട് വടകരയിൽ ആക്രികച്ചവടത്തിന്റെ മറവിൽ മദ്യകടത്ത്; മധ്യവയസ്‌കൻ പിടിയിൽ

കോഴിക്കോട് വടകരയിൽ ആക്രികച്ചവടത്തിന്റെ മറവിൽ...

Read More >>
കണ്ണൂരിൽ ഇരുപത്തിരണ്ടുകാരനെ കാണാതായതായി പരാതി

Jun 21, 2025 03:13 PM

കണ്ണൂരിൽ ഇരുപത്തിരണ്ടുകാരനെ കാണാതായതായി പരാതി

കാഞ്ഞിരോട് തെരുവിലെ ഇരുപത്തിരണ്ട് വയസ്സുകാരനെ കാണാതായതായി പരാതി...

Read More >>
ടീം വർക്ക് ആണോ?  എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴു പേർ പിടിയിൽ

Jun 21, 2025 03:02 PM

ടീം വർക്ക് ആണോ? എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴു പേർ പിടിയിൽ

കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴു പേർ...

Read More >>
Top Stories