പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി, ഡോക്ടറുടെ കുറിപ്പില്ലാതെ ഗർഭഛിദ്രത്തിന് മരുന്നുനൽകി അലസിപ്പിച്ചു; യുവാവ് പിടിയിൽ

പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി, ഡോക്ടറുടെ കുറിപ്പില്ലാതെ ഗർഭഛിദ്രത്തിന് മരുന്നുനൽകി അലസിപ്പിച്ചു; യുവാവ് പിടിയിൽ
Jun 21, 2025 08:44 AM | By Jain Rosviya

മലപ്പുറം: (truevisionnews.com)പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയും ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുനല്‍കി അലസിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. മലപ്പുറം മങ്ങാട്ടുപുലത്തെ കല്ലന്‍കുന്നന്‍ മുഹമ്മദ് ഫാരിഷ്(29)ആണ് മലപ്പുറം പോലീസിന്റെ പിടിയിലായത്.

ഡോക്ടറുടെ കുറിപ്പില്ലാതെ മലപ്പുറത്തെ ഒരു മെഡിക്കല്‍ഷോപ്പില്‍ നിന്ന് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുവാങ്ങി നല്‍കി ഗര്‍ഭം അലസിപ്പിച്ചു. ഈ കേസില്‍ ഇയാള്‍ കുറേക്കാലം ഒളിവിലായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം പോലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണു, സബ് ഇന്‍സ്പെക്ടര്‍ എസ്.കെ. പ്രിയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്.

വിവാഹിതനും നാലരവയസ്സുള്ള പെണ്‍കുട്ടിയുടെ പിതാവുമാണ് ഫാരിഷ്. നേരത്തേ വിദേശത്തായിരുന്നു. ലൈംഗികവൈകൃതമുള്ള ഇയാള്‍ ആഡംബര ബൈക്കുകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു കറങ്ങും. പെണ്‍കുട്ടികളുടെ ശ്രദ്ധപിടിച്ചുപറ്റുകയും വശീകരിച്ച് ബൈക്കില്‍കയറ്റി കൊണ്ടുപോവുകയും ചെയ്യും. വൈകാതെ അവരെ മലപ്പുറത്തും കോഴിക്കോട്ടുമുള്ള വാടകമുറികളില്‍ കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കും. ഇതിന്റെ പേരില്‍ പിന്നീട് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി സാമ്പത്തികത്തട്ടിപ്പ് നടത്തുകയാണ് പതിവ്.

അവിവാഹിതനാണെന്നുപറഞ്ഞാണ് പെണ്‍കുട്ടികളുമായി സൗഹൃദത്തിലാവുന്നത്. സമൂഹമാധ്യമങ്ങള്‍ വഴിയും ഒട്ടേറേ പെണ്‍കുട്ടികളെ പറ്റിച്ചിട്ടുള്ളതായി പോലീസ് പറയുന്നു. ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിക്ക് കൂടുതല്‍ തട്ടിപ്പുനടത്തിയെന്ന സൂചന ലഭിച്ചതുപ്രകാരം മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മലപ്പുറം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിന്റെ വിവരമറിഞ്ഞ് കൂടുതല്‍ പേര്‍ പരാതിയുമായി സ്റ്റേഷനിലെത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പരമാവധി പരാതികള്‍ ശേഖരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. പ്രതിയെ മഞ്ചേരി ജയിലില്‍ റിമാന്‍ഡ് ചെയ്തു.

young man arrested raping girl impregnating her abortion pills

Next TV

Related Stories
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണം - റജീന വളാഞ്ചേരി

Jul 30, 2025 11:13 AM

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണം - റജീന വളാഞ്ചേരി

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണം റജീന...

Read More >>
കണ്ണിൽച്ചോരയില്ലാത്ത അയൽവാസി? മൃതദേഹം കൊണ്ടുപോകാൻ പോലും വഴി തുറന്നില്ല, കൊടശ്ശേരിയിൽ പ്രതിഷേധവുമായി കുടുംബം

Jul 3, 2025 09:40 PM

കണ്ണിൽച്ചോരയില്ലാത്ത അയൽവാസി? മൃതദേഹം കൊണ്ടുപോകാൻ പോലും വഴി തുറന്നില്ല, കൊടശ്ശേരിയിൽ പ്രതിഷേധവുമായി കുടുംബം

പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ...

Read More >>
ആത്മഹത്യയോ? മഞ്ചേരിയിൽ വയോധിക വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ, ഭർത്താവിനും പൊള്ളലേറ്റു

Jul 3, 2025 03:33 PM

ആത്മഹത്യയോ? മഞ്ചേരിയിൽ വയോധിക വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ, ഭർത്താവിനും പൊള്ളലേറ്റു

മഞ്ചേരിയിൽ വയോധികയെ വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ...

Read More >>
വായിൽനിന്ന് നുരയും പതയും വന്നു; പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ എൽ.കെ.ജി വിദ്യാർഥി മരിച്ചു

Jul 3, 2025 02:28 PM

വായിൽനിന്ന് നുരയും പതയും വന്നു; പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ എൽ.കെ.ജി വിദ്യാർഥി മരിച്ചു

കോട്ടക്കലിൽ പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ നാലുവയസ്സുകാരൻ...

Read More >>
സ്കൂളിൽ പഠിച്ചതൊക്കെ മറന്നോ? സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു

Jul 2, 2025 03:01 PM

സ്കൂളിൽ പഠിച്ചതൊക്കെ മറന്നോ? സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു

സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു...

Read More >>
Top Stories

Entertainment News

//Truevisionall