പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; അമ്മയായ ഇരുപത്തിയൊന്നുകാരി അറസ്റ്റിൽ

പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; അമ്മയായ ഇരുപത്തിയൊന്നുകാരി അറസ്റ്റിൽ
Jun 20, 2025 05:02 PM | By Susmitha Surendran

(truevisionnews.com) പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അമ്മയായ 21 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇലവുംതിട്ട പൊലീസാണ് കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ ആശുപത്രിയിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം സ്റ്റേഷനിൽ എത്തിക്കുകയും കൂടുതൽ വിവരങ്ങൾ അറിയാനായി ചോദ്യം ചെയ്യൽ തുടരുകയാണ്.

വീട്ടുകാർക്കും ആൺസുഹൃത്തിനും ഇക്കാര്യങ്ങൾ അറിയിലായിരുന്നുവെന്നാണ് പെൺകുട്ടി നൽകിയിരുന്ന മൊഴി. എന്നാൽ ഇതിൽ കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം സമീപത്തെ പറമ്പിൽ കണ്ടെത്തിയത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ, കുഞ്ഞിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് കണ്ടെത്തിയിരുന്നു. പ്രസവിച്ചശേഷം ആരും കാണാതെ കുഞ്ഞിനെ ചേമ്പിലയിൽ പൊതിഞ്ഞ് വീടിന് പിന്നിലെ പറമ്പിലേക്ക് എറിഞ്ഞെന്നാണ് വിദ്യാർഥിനി കൂടിയായ അമ്മ സമ്മതിച്ചിരുന്നു. എന്നാൽ കുഞ്ഞിനെ പറമ്പിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുഞ്ഞിന്റെ തലയ്ക്ക് പരുക്ക് പറ്റിയതെന്നാണ് പൊലീസ് വിലയിരുത്തൽ.

താന്‍ ഗര്‍ഭിണിയായ വിവരം വീട്ടുകാരോട് മറച്ചുവച്ചുവെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിലാണ് യുവതി ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്.  സ്വയം പൊക്കിൾക്കൊടി മുറിച്ചതിന് പിന്നാലെ തലചുറ്റി വീണിരുന്നുവെന്നും, ആ സമയത്ത് കുഞ്ഞിന്റെ തല ഇടിച്ചതാകാം എന്ന യുവതിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല.

രക്തസ്രാവത്തെ തുടർന്ന് ആരോഗ്യനില വഷളായ യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. എട്ടാം ക്ലാസ് മുതൽ ബന്ധമുള്ള ആൺസുഹൃത്താണ് ഗർഭത്തിന് ഉത്തരവാദി. ഇയാളെയും ഉടൻ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.







Death newborn Pathanamthitta mother arrested.

Next TV

Related Stories
കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല

Jul 7, 2025 10:03 PM

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു, നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ...

Read More >>
'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ

Jul 7, 2025 07:36 PM

'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ

പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22...

Read More >>
തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു

Jul 6, 2025 07:37 PM

തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു

കഠിനംകുളത്ത് പാചക വാതക സിലണ്ടറിന്റെ ട്യൂബിൽനിന്നും ലീക്ക് ഉണ്ടായതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ...

Read More >>
Top Stories










//Truevisionall