കോഴിക്കോട് മെഡിക്കൽ കോളേജ് വരാന്തയിൽ പ്രസവം; പ്ര​സ​വം എ​ടു​ത്ത​ത് കൂ​ട്ടി​രി​പ്പു​കാ​ർ

കോഴിക്കോട് മെഡിക്കൽ കോളേജ്  വരാന്തയിൽ പ്രസവം; പ്ര​സ​വം എ​ടു​ത്ത​ത് കൂ​ട്ടി​രി​പ്പു​കാ​ർ
Jun 20, 2025 10:35 AM | By Susmitha Surendran

കോ​ഴി​ക്കോ​ട്: (truevisionnews.com) മെ​ഡി​ക്ക​ൽ കോളേ​ജ് ആ​ശു​പ​ത്രി മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ രോ​ഗി​ക്ക് വ​രാ​ന്ത​യി​ൽ പ്ര​സ​വം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. 51ാം വാ​ർ​ഡി​ൽ പ്ര​സ​വ​വേ​ദ​ന വ​ന്ന യു​വ​തി​യെ ലേ​ബ​ർ​റൂ​മി​ൽ എ​ത്തി​ക്കു​ന്ന​തി​നു മു​മ്പ് വ​രാ​ന്ത​യി​ൽ പ്ര​സ​വം ന​ട​ക്കു​ക​യാ​യി​രു​ന്നു. ഗ​ർ​ഭി​ണി​ക്ക് ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ പ്ര​സ​വ വേ​ദ​ന​ക്കു​ള്ള മ​രു​ന്ന് ന​ൽ​കി​യി​രു​ന്നു. വെ​രി​ക്കോ​സ് വെ​യി​ൻ അ​സു​ഖ​മു​ള്ള യു​വ​തി പ്ര​സ​വ​ത്തി​ന് 15 ദി​വ​സം മു​മ്പ് ത​ന്നെ മെ​ഡി​ക്ക​ൽ കോളേ​ജി​ൽ ചി​കി​ത്സ​യി​ലാ‍യി​രു​ന്നു.

രോ​ഗി​ക്ക് രാ​ത്രി എ​ട്ടോ​ടെ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. കൂ​ട്ടി​രി​പ്പു​കാ​ർ ഡ്യൂ​ട്ടി ന​ഴ്സി​നെ അ​റി​യി​ച്ചു. ഒ​രു ന​ഴ്സ് മാ​ത്ര​മാ​ണ് ആ​സ​മ​യം ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​റ്റ​ൻ​ഡ​ർ​മാ​ർ വീ​ൽ​ച്ചെ​യ​റു​മാ​യി വ​ന്നെ​ങ്കി​ലും രോ​ഗി​ക്കു അ​തി​ൽ ഇ​രി​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് സ്​ട്രച്ചറുമാ​യി എ​ത്തി ലേ​ബ​ർ റൂ​മി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വാ​ർ​ഡി​ന്‍റെ വ​രാ​ന്ത​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും പ്ര​സ​വം ന​ട​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ഡോ​ക്ട​ർ അ​ടു​ത്തി​ല്ലാ​യി​രു​ന്നു​വെ​ന്ന് വാ​ർ​ഡി​ലെ കൂ​ട്ടി​രി​പ്പു​കാ​ർ പ​റ​ഞ്ഞു.

മ​റ്റു​രോ​ഗി​യു​ടെ കൂ​ടെ നി​ൽ​ക്കു​ന്ന കൂ​ട്ടി​രി​പ്പു​കാ​രാ​ണ് പ്ര​സ​വം എ​ടു​ത്ത​ത്. ഈ ​സ​മ​യം ലി​ഫ്റ്റ് പ്ര​വ​ർ​ത്തി​ക്കാ​ത്ത​തും പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കി. റാം​പ് വ​ഴി​യാ​ണ് ഗ​ർ​ഭി​ണി​യെ​യും കു​ഞ്ഞി​നെ‍യും സ്ട്രച്ചറി​ൽ നാ​ലാം നി​ല​യി​ൽ നി​ന്ന് ഒ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലേ​ബ​ർ റൂ​മി​ൽ എ​ത്തി​ച്ച​ത്. പ്ര​ത്യേ​ക പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള രോ​ഗി​യെ ആ​രോ​ഗ്യ സ്ഥി​തി പ​രി​ഗ​ണി​ച്ച് നേ​ര​ത്തേ​ത​ന്നെ ലേ​ബ​ർ റൂ​മി​ലേ​ക്ക് മാ​റ്റാ​ത്ത​താ​ണ് പ്ര​ശ്ന​ത്തി​നി​ട​യാ​ക്കി​യ​ത്.

മാ​താ​വി​നും കു​ട്ടി​ക്കും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി​പ്പെ​ടാ​ൻ രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ ത​യാ​റാ​യി​ട്ടി​ല്ല. വെ​രി​ക്കോ​സ് വെ​യി​ൻ അ​സു​ഖ​മു​ള്ള ഗ​ർ​ഭി​ണി​ക്ക് പ്ര​സ​വ വേ​ദ​ന വ​ന്ന ഉ​ട​നെ​ത​ന്നെ പ്ര​സ​വം ന​ട​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്രം സൂ​പ്ര​ണ്ട് ഡോ. ​അ​രു​ൺ പ്രീ​തി​ന്‍റെ പ്ര​തി​ക​ര​ണം.

യു​വ​തി​യു​ടെ മൂ​ന്നാ​മ​ത്തെ പ്ര​വ​സ​മാ​ണ്. കു​ഞ്ഞി​ന് ഭാ​ര​വും കു​റ​വാ​യി​രു​ന്നു. ഇ​ക്കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് വേ​ദ​ന വ​ന്ന ഉ​ട​ൻ പ്ര​സ​വം ന​ട​ന്നു. മാ​ത്ര​മ​ല്ല മ​ഴ​യി​ൽ ആ​ശു​പ​ത്രി​യു​ടെ ത​റ​നി​ല​യി​ൽ അ​ട​ക്കം വെ​ള്ളം ക​യ​റു​ന്ന​തി​നാ​ൽ ഈ ​സ​മ​യം ലി​ഫ്റ്റ് ഓ​ഫ് ചെ​യ്തി​രു​ന്നു. റാം​പ് വ​ഴി രോ​ഗി​യെ താ​ഴെ എ​ത്തി​ക്കാ​നും സ​മ​യ​മെ​ടു​ത്തു. മ​ഴ ശ​ക്ത​മാ​യാ​ൽ ലി​ഫ്റ്റ് പി​റ്റി​ൽ വെ​ള്ളം നി​റ​യ​ൽ പ​തി​വാ​ണ്. അ​തി​നാ​ൽ ഇ​ത്ത​രം സ​മ​യ​ങ്ങ​ളി​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് അ​ട​ക്ക​മു​ള്ള അ​പ​ക​ട സാ​ധ്യ​ത മൂ​ൻ​കൂ​ട്ടി​ക്ക​ണ്ട് ലി​ഫ്റ്റ് ഓ​ഫ് ചെ‍യ്യാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Delivery veranda Kozhikode Medical College

Next TV

Related Stories
പിഎം ശ്രീയില്‍ ഒപ്പുവെച്ചില്ല: മന്ത്രി വി ശിവന്‍കുട്ടിക്കു നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം

Jun 20, 2025 12:17 PM

പിഎം ശ്രീയില്‍ ഒപ്പുവെച്ചില്ല: മന്ത്രി വി ശിവന്‍കുട്ടിക്കു നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി എബിവിപി....

Read More >>
ടീച്ചറേ പെട്ടല്ലോ..! അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; ലൈസൻസ് സസ്പെൻഡ് ചെയ്തു

Jun 20, 2025 11:20 AM

ടീച്ചറേ പെട്ടല്ലോ..! അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; ലൈസൻസ് സസ്പെൻഡ് ചെയ്തു

അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം, ലൈസൻസ് സസ്പെൻഡ്...

Read More >>
Top Stories