പോളിങ് ബൂത്തില്‍ സംഘര്‍ഷം; ചുങ്കത്തറയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി, രണ്ട് പേർ കസ്റ്റഡിയിൽ

പോളിങ് ബൂത്തില്‍ സംഘര്‍ഷം; ചുങ്കത്തറയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി, രണ്ട് പേർ കസ്റ്റഡിയിൽ
Jun 19, 2025 05:10 PM | By Athira V

നിലമ്പൂര്‍: ( www.truevisionnews.com ) നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിങ് ബൂത്തില്‍ സംഘര്‍ഷം. ചുങ്കത്തറയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. 127,128,129 നമ്പര്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘർഷത്തിന് പിന്നാലെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മണ്ഡലത്തിന് പുറത്തുള്ള ആളുകള്‍ സ്ഥലത്ത് എത്തുകയും തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്ന ആരോപണമുയര്‍ന്നിരുന്നു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. കൈയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പോലീസ് ഇടപെട്ട് സംഘര്‍ഷം ഇല്ലാതാക്കി. പുറത്തുനിന്ന് എത്തിയെന്ന് പറയപ്പെടുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോളിങ് സമാധാനപരമായി പുരോഗമിക്കുകയാണ്.



nilambur bypoll voting ldf udf workers conflict

Next TV

Related Stories
നിലമ്പൂരിന്‍റെ ബാവൂട്ടി, വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും

Jun 24, 2025 05:59 AM

നിലമ്പൂരിന്‍റെ ബാവൂട്ടി, വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും

വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം...

Read More >>
Top Stories










//Truevisionall