ആൺസുഹൃത്തിനൊപ്പം പോയ യുവതിയുടെ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മയും മുത്തശിയും ജീവനൊടുക്കി

ആൺസുഹൃത്തിനൊപ്പം പോയ യുവതിയുടെ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മയും മുത്തശിയും ജീവനൊടുക്കി
Jun 19, 2025 03:44 PM | By Susmitha Surendran

ദിണ്ടിഗൽ: (truevisionnews.com) തമിഴ്നാട് ദിണ്ടിഗലിൽ ആൺസുഹൃത്തിനൊപ്പം പോയ പവിത്രയെന്ന യുവതിയുടെ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മയും മുത്തശ്ശിയും ജീവനൊടുക്കി. ദിണ്ടിഗൽ ഒട്ടൻചത്രത്തിലാണ് സംഭവം. കൊച്ചുമക്കളായ ലതികശ്രീ, ദീപ്തി എന്നിവരെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മുത്തശ്ശി ചെല്ലമ്മാൾ, അമ്മ കാളീശ്വരി എന്നിവരാണ് ജീവനൊടുക്കിയത്.

കഴിഞ്ഞ ദിവസം കാളീശ്വരിയുടെ മകൾ പവിത്ര സ്വന്തം മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയിരുന്നു. ഭർത്താവുമായി അകന്ന് കഴിയുന്ന പവിത്രയുടെ പുതിയ ബന്ധത്തെ അമ്മയും മുത്തശ്ശിയും എതിർത്തിരുന്നു.

എന്നാൽ പവിത്ര ആ ബന്ധം തുടരുകയും വീട്ടിൽ നിന്ന് ഇറങ്ങിപോവുകയുമായിരുന്നു. ഇതോടെയാണ് രണ്ട് കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മയും മുത്തശ്ശിയും ജീവനൊടുക്കിയത്. രാവിലെയും വീടിന് പുറത്തേക്ക് ആരെയും കാണാത്തതോടെ അയൽക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

ഇതേത്തുടർന്ന് പൊലീസെത്തി വീട് തുറന്നപ്പോഴായിരുന്നു നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ദിണ്ടിഗൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Mother and grandmother commit suicide after killing children woman who went out with boyfriend

Next TV

Related Stories
വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

Jul 12, 2025 11:25 AM

വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം, ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

Jul 12, 2025 07:16 AM

'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

അഹമ്മദാബാദ് വിമാന ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്ത്....

Read More >>
കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

Jul 10, 2025 06:00 PM

കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര...

Read More >>
Top Stories

//Truevisionall