'പുരാണകഥകളിൽ കേട്ട അപ്സരസുന്ദരികളിലൊരാൾ'; ജാക്വലിന്റെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

'പുരാണകഥകളിൽ കേട്ട അപ്സരസുന്ദരികളിലൊരാൾ'; ജാക്വലിന്റെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ
Jun 19, 2025 04:38 PM | By Athira V

( www.truevisionnews.com ) 'പുരാണകഥകളിൽ കേട്ട അപ്സരസുന്ദരികളിലൊരാൾ മുന്നിൽ വന്നു നിൽക്കുന്നതു പോലെ തോന്നുന്നു'- ബോളിവുഡ് താരവും മോഡലും നർത്തകിയുായ ജാക്വലിൻ ഫെർണാണ്ടസ് പങ്കുവച്ച ചിത്രം കണ്ട് ആരാധകരിലൊരാൾ പറഞ്ഞതിങ്ങനെ. അടുത്തിടെ അവതരിപ്പിച്ച ഒരു നൃത്ത പരിപാടിയിൽ ജാക്വിലിൻ അണിഞ്ഞ വസ്ത്രങ്ങൾ ഫാഷൻ ലോകത്ത് ഏറെ കൈയടി നേടിയിരുന്നു.

പരമ്പരാഗത വസ്ത്രങ്ങൾ പഴഞ്ചനായെന്നു പറഞ്ഞ് വാഡ്റോബിന്റെ മൂലയിൽ തള്ളുന്നവർക്കുള്ള ചുട്ടമറുപടിയാണ് ജാക്വിലിന്റെ കോസ്റ്റ്യൂം. റെട്രോ സ്റ്റൈലിനെ പുനർനിർവചിച്ചുകൊണ്ട് മിന്നിത്തിളങ്ങുന്ന, എംബ്രോഡറികളാൽ സമ്പന്നമായ ഓറഞ്ച് ബ്ലൌസിനൊപ്പം ഡീപ് പർപ്പിൾ നിറത്തിലുള്ള ധോത്തി സ്കർട്ട് അണിഞ്ഞ ചിത്രങ്ങളാണ് സമൂഹമാധ്യമ പേജിലൂടെ ജാക്വിലിൻ പങ്കുവച്ചത്.

സ്വർണനൂലുകളാൽ നെയ്ത എംബ്രോഡറികൾ, ബീഡ് വർക്ക് എന്നീ അലങ്കാരങ്ങളാൽ സമ്പന്നമായ ത്രീ-ക്വാർട്ടർ സ്ലീവ് ബ്ലൌസിൽ ഒരു ദേവകന്യകയെപ്പോലെ ജാക്വിലിൻ ശോഭിച്ചു. നിറയെ സ്വീക്വൻസ് വർക്കുകളും അലങ്കാരങ്ങളും ചെയ്ത് പർപ്പിൾ ദോത്തി സ്കർട്ടിനു മേലെ ഓറഞ്ച് നിറത്തിലുള്ള ഡ്രാപ് അണിയുകയും അതിനു മുകളിൽ അരപ്പട്ടകൾ കൊണ്ട് ആഢംബരം ചാർത്തുകയും ചെയ്തു. ജാക്വലിൻ ഫെർണാണ്ടസിന്റെ ഫാഷൻ തിരഞ്ഞെടുപ്പുകളും അവരുടെ നൃത്തച്ചുവടുകൾ പോലെ കാണികളെ പ്രകമ്പനം കൊള്ളിക്കുന്നതാണെന്നാണ് ആരാധകർ ആവർത്തിച്ചു.

ഫാഷൻ ട്രെൻഡുകൾ വന്നുംപോയുമിരിക്കുമെങ്കിലും തന്റെ എത്‌നിക് കലക്ഷൻ സൂക്ഷിച്ചിരിക്കുന്ന വാഡ്രോബിൽ പരമ്പരാഗത വസ്ത്രങ്ങൾ എങ്ങനെ കാലാതീതമായി നിലനിൽക്കുമെന്ന് ജാക്വിലിൻ കാട്ടിത്തന്നത് വിസ്മയത്തോടെയാണ് ആളുകൾ കണ്ടത്. അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ, ജാക്വിലിൻ എത്‌നിക് ബെസ്റ്റിൽ പ്രത്യക്ഷപ്പെടാൻ തീരുമാനിച്ചത് അതുകൊണ്ടു കൂടിയാണ്. ജാക്വിലിന്റെ ആ കണക്കുകൂട്ടലുകൾ തെറ്റിയില്ലെന്ന് ആ കോസ്റ്റ്യൂമണിഞ്ഞുനിൽക്കുന്ന ചിത്രത്തിനു താഴെ വരുന്ന കമ്ന്റുകളിൽ നിന്ന് വ്യക്തമാണ്.

ജാക്വലിന്റെ ആ രാജകീയ സൗന്ദര്യത്തിന് മാറ്റു കൂട്ടിയത് ആ കോസ്റ്റ്യൂമിനൊപ്പമണിഞ്ഞ ടെമ്പിൾ ജ്യൂവലറികളാണ്. കഴുത്തിൽ നിറഞ്ഞു കിടക്കുന്ന ഒറ്റ നെക്ലേസ്അണിഞ്ഞ ജാക്വിലിൻ കൈകളിൽ പർപ്പിളും ഓറഞ്ചും നിറത്തിലുളള വളകൾ ഇടകലർത്തി അണിഞ്ഞിരന്നു.പാരമ്പര്യ വസ്ത്രങ്ങൾക്കിണങ്ങുന്ന ജുംകയാണ് കാതിലണിഞ്ഞിരുന്നത്. ഒപ്പം മാങ് ടിക്ക എന്നറിയപ്പെടുന്ന നെറ്റിച്ചുട്ടിയും മാട്ടിയും അണിഞ്ഞിരുന്നു. വിരലുകളെ വലുപ്പമേറിയ മോതിരങ്ങൾ അലങ്കരിച്ചു. ബ്ലൌസിൽ നിന്നും വയറിലേക്ക് തൂങ്ങിക്കിടക്കുന്ന സ്വർണത്തൊങ്ങലുകളും മൊത്തം ലുക്കിന്റ മാറ്റ് കൂട്ടി. വട്ടപ്പൊട്ടും മൂക്കുത്തിയും ജാക്വിലിന്റെ ലുക്ക് പൂർത്തിയാക്കി. അരക്കെട്ടുവരെ പരന്നു കിടക്കുന്ന മുടി ജാക്വിലിന്റെ ആകർഷണയത കൂട്ടി.






jacqueline fernandez apsara look

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories










Entertainment News





//Truevisionall