'മരണം വരെ കോൺ​ഗ്രസിനൊപ്പം'; വി.വി. പ്രകാശിന്‍റെ കുടുംബം വോട്ട് രേഖപ്പെടുത്തി

'മരണം വരെ കോൺ​ഗ്രസിനൊപ്പം'; വി.വി. പ്രകാശിന്‍റെ കുടുംബം വോട്ട് രേഖപ്പെടുത്തി
Jun 19, 2025 05:47 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com) അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അന്തരിച്ച കോൺഗ്രസ് നേതാവും മലപ്പുറം ഡി.സി.സി മുൻ പ്രസിഡന്‍റുമായ വി.വി. പ്രകാശിന്‍റെ കുടുംബം വോട്ട് രേഖപ്പെടുത്തി. വി.വി. പ്രകാശിന്‍റെ ഭാര്യ സ്മിതയും മകൾ നന്ദനയും എടക്കര ജി.എച്ച്.എസ്.എസിലെ പോളിങ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

മരണം വരെ കോൺ​ഗ്രസിനൊപ്പം ഉണ്ടാകുമെന്ന് സ്മിത മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥി വീട്ടിൽ എത്താത്തതിൽ പരാതിയില്ല. യു.ഡി.എഫിനൊപ്പം ഞങ്ങൾ നിൽക്കുമെന്നത് അവരുടെ വിശ്വാസമാണെന്നും ആ വിശ്വാസം എന്നും തെളിയിച്ചിരിക്കുമെന്നും സ്മിത വ്യക്തമാക്കി.

വോട്ട് ബഹിഷ്കരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് നന്ദന വ്യക്തമാക്കി. എത്തിച്ചേരാനുള്ള തടസം കൊണ്ടാണ് വൈകിയത്. വിവാദങ്ങളെ കുറിച്ച് ഒന്നു പറയാനില്ല. എന്തിന് അത്തരത്തിൽ പറയുന്നുവെന്ന് വിവാദം ഉണ്ടാക്കിയവരോട് ചോദിക്കണം. ഏറെ വൈകാരിക ദിനമാണ് ഇന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്നതിന് മൂന്നു ദിവസം മുമ്പാണ് അച്ഛൻ മരണപ്പെട്ടത്. തെരഞ്ഞെടുപ്പ് എന്ന് പറയുമ്പോൾ ആ ഓർമയാണുള്ളതെന്നും നന്ദന കൂട്ടിച്ചേർത്തു.


VVPrakash's family cast their votes Nilambur by-election

Next TV

Related Stories
 കണ്ണൂരിൽ  വീടിന്റെ സെൻട്രൽ ഹാളിൽ പാകിയ ടൈൽസ് പൊട്ടിത്തെറിച്ചു

Jun 19, 2025 10:39 PM

കണ്ണൂരിൽ വീടിന്റെ സെൻട്രൽ ഹാളിൽ പാകിയ ടൈൽസ് പൊട്ടിത്തെറിച്ചു

കണ്ണൂരിൽ വീടിന്റെ സെൻട്രൽ ഹാളിൽ പാകിയ ടൈൽസ് പൊട്ടിത്തെറിച്ചു ...

Read More >>
മഴ: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 19, 2025 09:53 PM

മഴ: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച...

Read More >>
തൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണ കിരീടം കാണാതായി, അന്വേഷണം

Jun 19, 2025 09:42 PM

തൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണ കിരീടം കാണാതായി, അന്വേഷണം

തൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണ കിരീടം...

Read More >>
Top Stories