കണ്ടുനിന്നവര്‍പോലും വിങ്ങിപ്പൊട്ടി; വിമാന ദുരന്തത്തിൽ മരിച്ച സഹോദരന്റെ അന്ത്യകർമത്തിൽ പങ്കെടുത്ത് വിശ്വാസ്

കണ്ടുനിന്നവര്‍പോലും വിങ്ങിപ്പൊട്ടി;  വിമാന ദുരന്തത്തിൽ മരിച്ച സഹോദരന്റെ അന്ത്യകർമത്തിൽ പങ്കെടുത്ത് വിശ്വാസ്
Jun 18, 2025 07:13 PM | By Susmitha Surendran

അഹമ്മദാബാദ്: (truevisionnews.com) അഹമ്മദാബാദ് വിമാനദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട  വിശ്വാസ് കുമാര്‍ രമേഷ് സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വിശ്വാസിന്റെ സഹോദരനായ അജയ് കുമാറും അപകടത്തിലാണ് മരിച്ചത്.

 അധികൃതര്‍ ഡിഎന്‍എ പരിശോധനയിലൂടെ സഹോദരന്‍ അജയിന്റെ മൃതദേഹം തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറി. സഹോദരന്‍റെ അന്ത്യചടങ്ങുകള്‍ക്കായി വിശ്വാസ് എത്തിയപ്പോള്‍ കണ്ടുനിന്നവര്‍പോലും വിങ്ങിപ്പൊട്ടി.

എയര്‍ ഇന്ത്യയുടെ അപകടത്തിൽപ്പെട്ട എഐ 171 ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ഏക യാത്രക്കാരൻ വിശ്വാസ് മാത്രമായിരുന്നു. എമര്‍ജന്‍സി എക്‌സിറ്റ് സമീപമുള്ള 11 എ എന്ന സീറ്റില്‍ ഇരുന്നതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് 40-കാരനായ വിശ്വാസ് പറഞ്ഞിരുന്നു.

ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസും സഹോദരനും കുടുംബത്തെ കാണാനാണ് നാട്ടിലെത്തിയത്. സഹോദരനും ജീവനോടെ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നായിരുന്നു വിശ്വാസിന്റെ പ്രതീക്ഷ. എന്നാൽ, അജയിന് അപകടത്തെ അതിജീവിക്കാനായില്ല. പരിക്കേറ്റ് ചികിത്സയിലായിരുന്ന വിശ്വാസിനെ പ്രധാനമന്ത്രിയടക്കം സന്ദര്‍ശിച്ചു. പരിക്ക് ഭേദമായതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് വിശ്വാസ് ആശുപത്രി വിട്ടത്.

Ahmedabad plane crash viSwas Kumar Ramesh attended his brother's funeral

Next TV

Related Stories
ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Jul 12, 2025 12:43 PM

ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍...

Read More >>
വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

Jul 12, 2025 11:25 AM

വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം, ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

Jul 12, 2025 07:16 AM

'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

അഹമ്മദാബാദ് വിമാന ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്ത്....

Read More >>
Top Stories

//Truevisionall