തിളച്ചു പൊങ്ങി വെളിച്ചെണ്ണ; ലിറ്ററിന് വില 400 കടന്നു

തിളച്ചു പൊങ്ങി വെളിച്ചെണ്ണ; ലിറ്ററിന് വില 400 കടന്നു
Jun 18, 2025 05:25 PM | By Athira V

തിരുവനന്തപുരം : ( www.truevisionnews.com ) തേങ്ങയുടെ ലഭ്യത കുറഞ്ഞതോടെ വെളിച്ചെണ്ണയുടെ വില സര്‍വകാല റെക്കോര്‍ഡില്‍. നിലവില്‍ മില്ലുകളില്‍ ലിറ്റർ വെളിച്ചെണ്ണയുടെ വില 400 കടന്നു. അഞ്ഞൂറ് രൂപ എത്തിയേക്കുമെന്നാണ് ഉടമകള്‍ പറയുന്നത്. ബ്രാന്‍ഡഡ് വെളിച്ചെണ്ണ പാക്കറ്റുകള്‍ 380 രൂപക്കാണ് ഇന്ന് വില്‍ക്കുന്നത്.

82 രൂപയാണ് ഒരു കിലോ തേങ്ങയുടെ വില. 67 മുതല്‍ 70 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഉത്പാദനം കുറഞ്ഞതും അനുബന്ധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ വന്‍തോതില്‍ തേങ്ങ വാങ്ങിക്കൂട്ടുന്നതുമാണ് വില വര്‍ധനവിന് കാരണം. 

വിലവർധനക്ക് മുന്നിൽ താളം തെറ്റുകയാണ് മലയാളിയുടെ അടുക്കള ബജറ്റ്. മൈസൂര്‍, തമിഴ്‌നാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കൊപ്രയെത്തുന്നത്. പക്ഷേ മില്ലുകളിലേക്ക് എത്തുന്ന ലോഡുകൾ പകുതിയായി കുറഞ്ഞിട്ടുണ്ട്.വില വർധനവ് വിപണിയെയും സാരമായി ബാധിച്ചു. ചെറിയ വില വ്യത്യാസത്തിൽ മാർക്കറ്റിൽ എത്തുന്ന വ്യാജന്മാരുടെ സാന്നിധ്യം മില്ലുടമകളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.

Coconut oil prices surge price crosses 400 per liter

Next TV

Related Stories
ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

Jun 18, 2025 10:36 PM

ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ...

Read More >>
അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 18, 2025 10:01 PM

അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

Jun 18, 2025 07:17 PM

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ...

Read More >>
Top Stories










Entertainment News