'കഷ്ടപ്പെട്ട് ഒളിപ്പിച്ചതാ... പക്ഷെ പൊക്കി', കാറിൽ കടത്താൻ ശ്രമിച്ച 76.44 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ

'കഷ്ടപ്പെട്ട് ഒളിപ്പിച്ചതാ... പക്ഷെ പൊക്കി', കാറിൽ കടത്താൻ ശ്രമിച്ച 76.44 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ
Jun 18, 2025 07:10 PM | By Athira V

വയനാട്: ( www.truevisionnews.com) വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ പൊലീസിൻറെ ലഹരി വേട്ട. 76.44 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. കർണാടകയില്‍ നിന്ന് കേരളത്തിലേക്ക് വില്‍പ്പനക്കായി കൊണ്ടുവന്ന എംഡിഎംഎ ഡ്രൈവറുടെ സീറ്റിനടിയില്‍ വെച്ചാണ് പ്രതികള്‍ കടത്താൻ ശ്രമിച്ചത്. ഡാൻസാഫ്, ലോക്കൽ പൊലീസ് സംഘമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടിയത്.

കൊടുവള്ളി സ്വദേശി റഷീദ്, വെങ്ങപ്പള്ളി സ്വദേശി ഷൈജൽ എന്നിവരാണ് എഡിഎംഎയുമായി മുത്തങ്ങയിൽ പിടിയിലായത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു വയനാട് ഡാൻസാഫ് പൊലീസ് സംഘങ്ങളുടെ നീക്കം. ഡ്രൈവറുടെ സീറ്റിനടിയിൽ ജാക്കറ്റ് കൊണ്ട് മറച്ച് പ്ലാസിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു ഇവർ എംഡിഎംഎ സൂക്ഷിച്ചിരുന്നത്. നേരത്തെ മുതൽ ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം.

ഇന്നലെ രാത്രി കർണാടകയിൽ നിന്നെത്തിയ ഇവർ മുത്തങ്ങയിൽ ചെക്ക് പോസ്റ്റ് തുറക്കുന്ന തിരിക്കിനിടയിൽ വാഹനവുമായി കടക്കാനാണ് ശ്രമിച്ചത്. കർണാടകയിൽ നിന്ന് കേരളത്തിൽ വിൽപനക്കായാണ് ലഹരി മരുന്ന് പ്രതികള്‍ കടത്തിയതെന്ന് പൊലീസ് അറിയിച്ചു.

ലഹരി കടത്താൻ ഉപയോഗിച്ചിരുന്ന ഹോണ്ട മൊബീലിയോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയനാട് അതിർത്തിയിൽ പരിശോധന ശക്തമായ സാഹചര്യത്തിൽ ലഹരി സംഘങ്ങൾ കടത്തിന് പുതിയ മാർഗങ്ങൾ തേടുന്നുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സംശയം. സ്ഥിരം കടത്തുകാർക്ക് പകരം പുതിയ ആളുകളെ ഉപയോഗിച്ചും ലഹരി കടത്ത് തുടരുന്നുണ്ടോയെന്നും അനുമാനമുണ്ട്.

Kozhikode natives arrested 76.44 grams MDMA smuggle car

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസ്  സ്കൂട്ടിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Jul 19, 2025 04:50 PM

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസ് സ്കൂട്ടിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പേരാമ്പ്രയിൽ സ്വകാര്യബസ് സ്കൂട്ടിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം...

Read More >>
മിഥുൻ ഇനി കണ്ണീരോർമ്മ; ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ; നൊമ്പരക്കടലിലാഴ്ത്തി മിഥുന് വിട നല്‍കി നാട്

Jul 19, 2025 04:50 PM

മിഥുൻ ഇനി കണ്ണീരോർമ്മ; ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ; നൊമ്പരക്കടലിലാഴ്ത്തി മിഥുന് വിട നല്‍കി നാട്

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി....

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു

Jul 19, 2025 04:23 PM

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു

കോഴിക്കോട് നെല്ലാങ്കണ്ടിയിൽ രോഗിയുമായി പോയ ആംബുലൻസും ലോറിയും...

Read More >>
സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി അറസ്റ്റിൽ

Jul 19, 2025 04:15 PM

സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി അറസ്റ്റിൽ

സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചതെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി...

Read More >>
ആത്മഹത്യാക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ച് കടയിലെത്തി, പിന്നാലെ കടയുടമയുടെ പേരെഴുതിവച്ച് ജീവനൊടുക്കി മധ്യവയസ്‌കൻ

Jul 19, 2025 02:43 PM

ആത്മഹത്യാക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ച് കടയിലെത്തി, പിന്നാലെ കടയുടമയുടെ പേരെഴുതിവച്ച് ജീവനൊടുക്കി മധ്യവയസ്‌കൻ

ആത്മഹത്യാക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ച് കടയിലെത്തി, പിന്നാലെ കടയുടമയുടെ പേരെഴുതിവച്ച് ജീവനൊടുക്കി മധ്യവയസ്‌കൻ...

Read More >>
വീണ്ടും നിപയെന്ന് സംശയം; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പതിനഞ്ച് വയസുകാരി ചികിത്സയിൽ

Jul 19, 2025 02:34 PM

വീണ്ടും നിപയെന്ന് സംശയം; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പതിനഞ്ച് വയസുകാരി ചികിത്സയിൽ

നിപ രോഗബാധയെന്ന സംശയത്തെ തുടർന്ന് പതിനഞ്ച് വയസുകാരി തൃശ്ശൂർ മെഡിക്കൽ കോളേജിൽ...

Read More >>
Top Stories

//Truevisionall