ഹൃദയതാളം വീണ്ടെടുത്തവർ ഒത്തുചേർന്നു; അതിജീവനത്തിൻ്റെ നേർക്കാഴ്ചയായി അപ്പോളോ അഡ്‌ലക്‌സിലെ 'ഹൃദയസ്പർശം 2.0'

ഹൃദയതാളം വീണ്ടെടുത്തവർ ഒത്തുചേർന്നു; അതിജീവനത്തിൻ്റെ നേർക്കാഴ്ചയായി അപ്പോളോ അഡ്‌ലക്‌സിലെ 'ഹൃദയസ്പർശം 2.0'
Jun 30, 2025 11:41 AM | By Athira V

( www.truevisionnews.com) സങ്കീർണ്ണമായ ഹൃദയ ശസ്ത്രക്രിയകളെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ സ്നേഹസംഗമമായ "ഹൃദയസ്പർശം 2.0" പരിപാടിക്ക് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി വേദിയായി. കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറിക്ക് (സി.ടി.വി.എസ്) വിധേയരായവരും അവരുടെ കുടുംബാംഗങ്ങളും അവരെ ചികിത്സിച്ച ഡോക്ടർമാരും വീണ്ടും ഒത്തുകൂടിയ ഈ പരിപാടി വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു. 2024-25 കാലയളവിൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കായി സൗജന്യ ഹെൽത്ത് ചെക്കപ്പും ഈ അവസരത്തിൽ ഒരുക്കിയിരുന്നു.

സീനിയർ കൺസൾട്ടന്റ് സി.ടി.വി.എസ് ഡോ. റിനറ്റ് സെബാസ്റ്റ്യൻ പരിപാടിയെക്കുറിച്ച് സംസാരിക്കവേ, "ഗുരുതരമായ ഹൃദയപ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തിയവർ ഇന്ന് ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നത് കാണുന്നതാണ് ഏറ്റവും വലിയ സംതൃപ്തി മാത്രമല്ല പ്രസ്തുത കാലയളവിൽ ശസ്ത്രക്രിയകളിൽ എല്ലാം തന്നെ മരണ നിരക്ക് 'പൂജ്യം' ആണന്നതും ഏറെ അഭിമാനകരമായ കാര്യമാണ്.

'ഹൃദയസ്പർശം' കേവലം ഒരു പരിപാടിയല്ല, മറിച്ച് രോഗികളുടെ നിശ്ചയദാർഢ്യത്തിന്റെയും ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന്റെയും നേർചിത്രമാണ്. ലോകോത്തര നിലവാരത്തിലുള്ള ഹൃദയ ചികിത്സ എല്ലാവരിലേക്കും എത്തിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിന് ഈ ഒത്തുചേരൽ കൂടുതൽ ഊർജ്ജം പകരും," എന്ന് വ്യക്തമാക്കി.


'ഹൃദയസ്പർശം' പോലുള്ള പരിപാടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കൂടുതൽ പേരിലേക്ക് ആധുനിക ഹൃദയ ചികിത്സാ സൗകര്യങ്ങൾ എത്തിക്കുന്നതിനായി പ്രത്യേക സി.ടി.വി.എസ് സർജറി ക്യാമ്പിന് തുടക്കം കുറിച്ചു. ജൂലൈ 15 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പിന് സീനിയർ കൺസൾട്ടന്റ് സി.ടി.വി.എസ് ഡോ. റിനെറ്റ് സെബാസ്റ്റ്യൻ നേതൃത്വം നൽകും. ഓപ്പൺ ഹാർട്ട് സർജറി, മോഡേൺ ബീറ്റിങ്-ഹാർട്ട് ശസ്ത്രക്രിയ, കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (CABG), മിനിമലി ഇൻവേസീവ് സർജറി എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾ ഈ ക്യാമ്പിന്റെ ഭാഗമായി കുറഞ്ഞ ചെലവിൽ ലഭ്യമാകും.

കൂടാതെ, ഈ ക്യാമ്പിൽ സൗജന്യ രജിസ്‌ട്രേഷനും കൺസൾട്ടേഷനിൽ 50% ഇളവും ലഭിക്കും. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനകൾക്ക് 50 ശതമാനം ഇളവും, കുറഞ്ഞ നിരക്കിൽ പ്രത്യേക സർജറി പാക്കേജുകളും ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത്, ആശുപത്രിയുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ സൗജന്യ ആംബുലൻസ് സേവനവും (ആംബുലൻസ് സേവനങ്ങൾക്ക്: 1066) ലഭ്യമാക്കിയിട്ടുണ്ടെന്ന് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബൽ ജോർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും +91 98954 94301 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Angamaly Apollo Adlux Hospital

Next TV

Related Stories
കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

Jul 25, 2025 04:09 PM

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ്...

Read More >>
ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

Jul 19, 2025 11:30 AM

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും, ചികിത്സയ്ക്കുമുള്ള ധനസഹായം വിതരണം...

Read More >>
നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

Jul 16, 2025 07:09 PM

നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ...

Read More >>
 ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

Jul 16, 2025 07:02 PM

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം ഉദ്ഘാടനം...

Read More >>
തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

Jul 16, 2025 02:18 PM

തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കരിയര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് കേരള സര്‍ക്കാരിന്...

Read More >>
ബോചെ സ്‌ക്രാച് & വിന്‍ വിജയികള്‍ക്കുള്ള ക്യാഷ്പ്രൈസുകള്‍ വിതരണം ചെയ്തു

Jul 16, 2025 02:11 PM

ബോചെ സ്‌ക്രാച് & വിന്‍ വിജയികള്‍ക്കുള്ള ക്യാഷ്പ്രൈസുകള്‍ വിതരണം ചെയ്തു

പുതുതായി വിപണിയിലെത്തിയ ബോചെ ബ്രഹ്മി ടീ സ്‌ക്രാച് & വിന്നിലൂടെ സമ്മാനാര്‍ഹ രായവര്‍ക്ക് ക്യാഷ്പ്രൈസുകള്‍ വിതരണം ചെയ്തു....

Read More >>
Top Stories










//Truevisionall