പത്തനംതിട്ട: ( www.truevisionnews.com ) വേഗത്തിൽ ആംബുലൻസ് വരുന്നതുകണ്ട് ഭയന്ന് സ്കൂട്ടറിൽ നിന്നുവീണ യുവാവിന് പരിക്ക്. പത്തനംതിട്ട എഴുമറ്റൂരിൽ വെളളിയാഴ്ച രാവിലെയായിരുന്നു സംഭവം. രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പമ്പ് ജീവനക്കാരനാണ് പരിക്കേറ്റത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പമ്പിലെ ജോലി കഴിഞ്ഞ് സ്കൂട്ടറുമായി പ്രധാന റോഡിലേക്ക് ഇറങ്ങുന്നതിനിടെയാണ് ആംബുലൻസ് വേഗത്തിൽ വരുന്നത് യുവാവ് കണ്ടത്. പെട്ടെന്ന് ഭയചകിതനായ യുവാവ് നിയന്ത്രണംവിട്ട് സ്കൂട്ടറിൽ നിന്ന് വീണു. പുറകിൽ വരുകയായിരുന്ന ആംബുലൻസ് ഇത് കണ്ട് വെട്ടിച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്. യുവാവിന്റെ പരിക്ക് സാരമുള്ളതല്ല.
.gif)

മറ്റൊരു സംഭവത്തിൽ കരമന-കളിയിക്കാവിള ദേശീയ പാതയില്‍ പാപ്പനംകോട് തുലവിളയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.
നെയ്യാറ്റിന്‍കര കവളാകുളം സായിഭവനില്‍ സായികുമാറിന്‍റെ മകന്‍ എസ്.കെ ഉണ്ണിക്കണ്ണന്‍ ആണ് (33) മരിച്ചത്.ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. സ്വകാര്യ ആശുപത്രി ജീവനക്കാരനായ ഉണ്ണിക്കണ്ണൻ നെയ്യാറ്റിൻകരിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.
ഉണ്ണിക്കണ്ണന്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ഉണ്ണിക്കണ്ണനെ മെഡിക്കല്‍കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: വൈഷ്ണവി. മകന്‍: അദ്രിത്.
A young man who was returning home after duty was scared by the speeding ambulance and fell from his scooter and was injured pathanamthitta
