മട്ടന്നൂർ : (truevisionnews.com) വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർത്ഥി മരിച്ചു . പുളിയങ്ങോടൻ അഫ്സൽ (19) ആണ് മരിച്ചത് . ഉളിയിൽ ദാറുൽ ഹിദായ സ്ഥാപനത്തിൽ പഠനം നടത്തുന്ന വിദ്യാർത്ഥിയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച്ച ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ വളോരയിൽ വെച്ചായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്തേക്ക് അഫ്സൽസഞ്ചരിച്ച സ്കൂട്ടറിൽ ഏതിരെ വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഫ്സൽ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാത്രിയോടെയാണ് മരിച്ചത് .സഹോദരങ്ങൾ: ഫവാസ് ( യുഎഇ) , മിസ്റിയ, ആമിന
KANNUR BIKE ACCIDENT STUDENT DEATH
