ഭാര്യക്ക് ഒപ്പം സെക്സ് ചെയ്യാൻ പ്രേരിപ്പിച്ചു, പെൺകുട്ടികളെ പല മാന്യന്മാരും പിച്ചി ചീന്തി, അജിനാസിന് പിന്നിൽ ആരൊക്കെ? ഷംസീർ എ കെയുടെ പോസ്റ്റ് വൈറൽ

ഭാര്യക്ക് ഒപ്പം സെക്സ് ചെയ്യാൻ പ്രേരിപ്പിച്ചു,  പെൺകുട്ടികളെ പല മാന്യന്മാരും പിച്ചി ചീന്തി, അജിനാസിന് പിന്നിൽ ആരൊക്കെ? ഷംസീർ എ കെയുടെ പോസ്റ്റ് വൈറൽ
Jun 13, 2025 01:02 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) കുറ്റ്യാടിയിൽ നിന്ന് കുറച്ച് ദിവസങ്ങളിലായി പുറത്ത് വരുന്നത് അവിശ്വസനീയവും ഞെട്ടിക്കുന്നതുമായ വാർത്തകളാണെന്ന് കുറ്റ്യാടിയിലെ കോൺഗ്രസ് നേതാവും പൊതു പ്രവർത്തകനുമായ ഷംസീർ എ കെ.

കുറ്റ്യാടി സെക്സ് റാക്കറ്റ് മയക്ക് മരുന്ന് പോക്സോ കേസിൽ മെല്ലെപോക്ക് അവസാനിപ്പിച്ച് പോലീസ് സമഗ്രന്വേഷണം നടത്തി എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഷംസീർ എ കെ. പറഞ്ഞു . സമൂഹമാധ്യമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം പറഞ്ഞത് .

കുറ്റ്യാടിയിലെ ബാർബർ ഷോപ്പ് ഉടമ കള്ളാട് സ്വദേശിയായ ചേക്കു എന്ന അജ്നാസ് പ്രായപൂർത്തി ആവാത്ത ആൾകുട്ടികളെ ഉൾപ്പെടെ രാസലഹരി മരുന്ന് നൽകി ലൈംഗിക പീഡനത്തിന് ഇരക്കുകയായിരുന്നു.

കുറ്റ്യാടിയിലെ ഒരു കടയിൽ പ്രായപൂർത്തിയാകാത്ത ഒരു കള്ളൻ കയറുന്നതും തുടർന്ന് ആ കുട്ടിയെ പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് ഞെട്ടിക്കുന്ന പല കാര്യങ്ങളും പുറത്ത് വന്നത്. പുറത്ത് വന്ന കാര്യങ്ങൾ എല്ലാം ഞെട്ടിക്കുന്നതായിരുന്നു, ഒപ്പം അവിശ്വസനീയവും.

തുടർന്ന് കുറ്റ്യാടി പൊലീസ് പ്രതി അജ്നാസിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നാലെ സാമൂഹിക രാഷ്ട്രീയ സോഷ്യൽ മീഡിയ ഇടപെടലുകൾ ശക്തമായതോടെ ഒന്നാം പ്രതി അജിനാസ് എന്ന ചേക്കു മംഗലാപുരത്ത് നിന്ന് അറസ്റ്റിലാവുകകയായിരുന്നു.

ദിവസങ്ങൾക്ക് ശേഷം ഇന്നലെ പ്രധാന പ്രതിയായ അജ്നാസിന്റെ ഭാര്യയെ കൂടി അറസ്റ്റ് ചെയ്തതോടെ പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഞാൻ ഈ പരാതിക്കാർ ആയ കുട്ടികളുമായി സംസാരിച്ചിരുന്നു. ചേക്കു സ്വന്തം ഭാര്യക്ക് ഒപ്പം സെക്സ് ചെയ്യാൻ തങ്ങളെ പ്രേരിപ്പിച്ചെന്നും പിന്നാലെ വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരനായ കുട്ടി തന്നോട് പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ :

പ്രധാനമായും അവർ പറഞ്ഞത് 3 കാര്യങ്ങളായിരുന്നു

1. ഇവർക്ക് മയക്ക് മരുന്ന് നൽകിയിരുന്നു ഒപ്പം ചേക്കുവും ഭാര്യയും മയക്ക് മരുന്ന് ഉപായോഗിച്ചിരുന്നു...

2. ചേക്കു സ്വന്തം ഭാര്യക്ക് ഒപ്പം സെക്സ് ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചിരുന്നു... ഭാര്യയും കുട്ടികളെ അതിന് നിർബന്ധിച്ചിരുന്നു.. ഇതെല്ലാം ചേക്കു വീഡിയോയിൽ പകർത്തിയിരുന്നു... ഇത് കാണിച്ചു ഭീഷണി പെടുത്തി തങ്ങളുടെ കാമുകിമാരെയും അവരുടെ സുഹൃത്തുക്കളെയും ചേക്കുവിന്റെ താമസ സ്ഥലത്ത് എത്തിക്കാൻ ചേക്കു നിർബന്ധിക്കുകയും അല്ലെങ്കിൽ വീഡിയോ പുറത്ത് വിടും എന്ന് ഭീഷണി പെടുത്തുകയും ചെയ്തിരുന്നു.. ഇങ്ങനെ ചതിയിൽ പെട്ട് അവിടെ എത്തുന്ന പെൺകുട്ടിക്കൾക്ക് എം ഡി എം എ നൽകിയിരുന്നു.. അവരിൽ പലരും അതിന് അടിപെട്ടു പോയിട്ടുണ്ട്...

3 . ഇങ്ങനെ ഉള്ള പെൺകുട്ടികളെ വയനാട് ഉള്ള ഒരു റിസോട്ടിലും കോഴിക്കോട് ഉള്ള ഒരു കേന്ദ്രത്തിലും എത്തിച്ചു പലർക്കും കാഴ്ച വെച്ചിരുന്നു...

പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ സമൂഹത്തിലെ പല മാന്യന്മാരും പിച്ചി ചീന്തിയിട്ടുണ്ട്... ഇത്രയും ആണ് പരാതി നൽകിയ കുട്ടി എന്നോട് പറഞ്ഞത്... ഒറ്റ കേൾവിയിൽ അവിശ്വസനീയമായി തോന്നി.. നിർബന്ധിച്ചാലും അല്ലെങ്കിലും ഇവരൊക്കെ എം ഡി എം എ ഉപയോഗിക്കുന്ന ആളുകളാണ്... ഇവരുടെ വർത്താനം മാത്രം മുഖവിലക്ക് എടുക്കാൻ പറ്റില്ല...

ഇനി ചേക്കുവിനോട് ഉള്ള എന്തെങ്കിലും വൈരാഗ്യം ഇതിന് പുറകിൽ ഉണ്ടോ എന്നും തോന്നി.. ഞാനാ കുട്ടിയോട് അത് ചോദിക്കുകയും ചെയ്തു.. അവൻ പറഞ്ഞത് ഇങ്ങനെ ഒരു കേസുമായി വരുന്നത്തതോടെ എന്റെ കാര്യം തീരുമാനമാകും എന്ന് എനിക്കറിയാം എന്റെ ഭാവി പോലും തുലയും എന്നുമറിയാം പക്ഷെ ഇനി ഒരു കുട്ടിയും ഇതിൽ പെടരുത് എന്ന് കരുതിയാണ് ഞാൻ പരാതി കൊടുക്കാൻ തെയ്യാറായത്...

പക്ഷെ എന്നിട്ടും പരസ്യമായി ഫേസ്ബുക്കിൽ ഈ വിഷയം എഴുതാൻ എനിക്ക് തോന്നിയില്ല കാരണം ചെക്കുവിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്‌താൽ അല്ലാതെ ഇവർ പറയുന്നതിൽ സ്ഥിരീകരണം ഇല്ല എന്ന് തോന്നി... ആദ്യം ചേകുവിനെ അറസ്റ്റ് ചെയ്യുകയും പിന്നെയും ദിവസങ്ങൾ എടുത്ത് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നടക്കം പരിശോധിച്ച് ഇന്നലെ അയാളുടെ ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കയാണ്... അതായത് പരാതി കൊടുത്ത കുട്ടി പറഞ്ഞ ആദ്യ രണ്ട് കാര്യങ്ങളും പോലീസ് സ്ഥിരീകരിച്ചിരിക്കുന്നു....

അങ്ങനെ ആണെങ്കിൽ മൂന്നാമത്തെ കാര്യവും ശരിയാകാൻ ആണ് സാധ്യത... ഈ കേസ് ചേക്കുവും ഭാര്യയും കുറച്ചു കുട്ടികളും മാത്രം ഉൾപെട്ട ലഹരി ഉപയോഗ കേസ് മാത്രമല്ല അങ്ങനെ ഒതുങ്ങി പോകരുത്... ഇത് പ്രായപൂർത്തിയാകാത്ത കുട്ടികളെ ചതിയിൽ വീഴ്ത്തി ഉപയോഗിച്ച കാഴ്ചവച്ച സെക്സ് റാക്കറ്റ് കേസ് കൂടിയാണ്... അന്വേഷണം ആ നിലക്ക് നീങ്ങേണ്ടതുണ്ട്....

രാത്രി പന്ത്രണ്ട് മണിക്ക് ശേഷം കാമുകന്മാരുടെ പ്രേരണയാൽ വീട്ടിൽ നിന്ന് പുറത്ത് ചാടുകയും ചതിയിൽ പെടുകയും പിന്നീട് വീഡിയോ ഉണ്ട്‌ എന്ന ഭയത്താൽ ഈ മാഫിയയിൽ കുടുങ്ങുകയും സ്‌കൂളിലും കോളേജിലും കൂട്ടുകാരികളുടെ വീട്ടിലും പോകാൻ വീട്ടിൽ നിന്ന് ഇറങ്ങി വയനാട്ടിലും കോഴിക്കോട്ടും ഉള്ള കേന്ദ്രങ്ങളിൽ എത്തിപ്പെട്ട് തുടർ പീഡനങ്ങൾക്കും മയക്ക് മരുന്ന് അടിമത്തത്തിലേക്കും നിർബന്ധിച്ചു വലിച്ചിഴക്കപ്പെട്ടോ എന്നും ആരൊക്കെ ആണ് ഇതിന് പിന്നിൽ എന്നും പോലീസ് സമഗ്രന്വേഷണം നടത്തണം...

ഇങ്ങനെ ഒക്കെ നടന്നിട്ടുണ്ട് എങ്കിൽ നാല് ബാർബർ ഷോപ്പ് ഉണ്ടായിട്ടും നാട് നീളെ കടം വാങ്ങിയ ഒരു മാസം മുൻപ് മൂന്ന് മാസത്തെ വാടക കൊടുക്കാത്തത് കൊണ്ട് വാടക വീട്ടിൽ നിന്നും ഇറക്കി വിടപെട്ട ഒളിവിൽ പോകാൻ സുഹൃത്തിൽ നിന്ന് 5000 കടം വാങ്ങിയ അജിനാസ് മാത്രമാണ് ഇതിന്റെ പിറകിൽ എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്‌...

അജിനാസിന് പിറകിൽ ആരൊക്കെ ആണ് എന്നും അജിനാസും കുടുംബവും മറ്റ് ഏതെങ്കിലും മാഫിയ സംഘങ്ങളുടെ ഇരയാവുകയോ അതോ കണ്ണി ചേരുകയോ ആയിരുന്നോ എന്നും അജിനാസ്സിനു ഇത്ര വലിയ തോതിൽ എം ഡി എം എ എത്തിച്ചുകൊടുത്തത് ആരാണ് എന്നും അന്വേഷിക്കേണ്ടതുണ്ട്...

അജിനാസിന്റെ രണ്ട് മൊബൈൽ ഫോണുകൾ ഉൾപ്പടെ കണ്ടെടുത്ത് എല്ലാ കാര്യങ്ങളും ഉൾപ്പടെ അന്വേഷിച്ചു ദുരൂഹതകൾ നീക്കി ഇതിന് പിറകിൽ ഉള്ള മുഴുവൻ പേരെയും പുറത്ത് കൊണ്ട് വരണം.

Kuttiadi sex racket drug addicts ShamsirAK's Facebook post

Next TV

Related Stories
കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

Jul 10, 2025 11:05 PM

കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി...

Read More >>
കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

Jul 10, 2025 10:44 PM

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ...

Read More >>
അമ്പട കള്ളാ....! ബോധമില്ലാതെ കിടന്ന ആളുടെ മാലയും വാച്ചും എടുത്ത് കടന്നുകളഞ്ഞു, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

Jul 10, 2025 10:07 PM

അമ്പട കള്ളാ....! ബോധമില്ലാതെ കിടന്ന ആളുടെ മാലയും വാച്ചും എടുത്ത് കടന്നുകളഞ്ഞു, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

അട്ടകുളങ്ങര ഭാഗത്ത് ബോധമില്ലാതെ കിടന്ന ആളുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച പ്രതിക്കായി...

Read More >>
ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

Jul 10, 2025 09:52 PM

ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിൽ വലിയ...

Read More >>
‘സമസ്തയുടേത് സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതി; സമയമാറ്റത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണം’ - വി ശിവൻകുട്ടി

Jul 10, 2025 09:30 PM

‘സമസ്തയുടേത് സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതി; സമയമാറ്റത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണം’ - വി ശിവൻകുട്ടി

സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി...

Read More >>
Top Stories










GCC News






//Truevisionall