ഇനി കരുതിയിരുന്നോ...; കാലവ‍ർഷം സജീവമാകുന്നു; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഓറഞ്ച് അലേ‍ർട്ട്

ഇനി കരുതിയിരുന്നോ...; കാലവ‍ർഷം സജീവമാകുന്നു; കോഴിക്കോട്  ഉൾപ്പെടെ നാല് ജില്ലകളിൽ ഓറഞ്ച് അലേ‍ർട്ട്
Jun 13, 2025 11:25 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) കാലവ‍ർഷം സജീവമാകുന്നു. കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്കാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴയുടെ പശ്ചാത്തലത്തിൽ ഓറഞ്ച് അലേ‍ർട്ടാണ് നൽകിയിരിക്കുന്നത്. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം തുടങ്ങി ജില്ലകളിൽ യെല്ലോ അലേ‍ർട്ടും നൽകി.

ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ കേരളത്തിൽ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. കാറ്റിൻ്റെ സാധ്യത കണക്കിലെടുത്ത് കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്‍കൂര്‍ പ്രവചന പ്രകാരം ജൂണ്‍ 13 – 19 വരെ സാധാരണ ഈ കാലയളവില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴക്കാണ് സാധ്യത. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കണക്കിലെടുത്ത് ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കാനും പൊതുജനങ്ങൾക്ക് നിർദേശം ഉണ്ട്.



rain Orange alert four districts including Kozhikode

Next TV

Related Stories
കോഴിക്കോട് കുറ്റ്യാടിയിലെ പീഡനം; അജ്‍നാസിന്‍റെ ഭാര്യയെയും പ്രതി ചേര്‍ത്തു

Jun 14, 2025 08:54 AM

കോഴിക്കോട് കുറ്റ്യാടിയിലെ പീഡനം; അജ്‍നാസിന്‍റെ ഭാര്യയെയും പ്രതി ചേര്‍ത്തു

കോഴിക്കോട് കുറ്റ്യാടിയിലെ മയക്കുമരുന്ന് കേസ്...

Read More >>
നിലമ്പൂരിലും പെട്ടിപരിശോധന: ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനത്തിൽ പൊലീസ് പരിശോധന

Jun 14, 2025 08:39 AM

നിലമ്പൂരിലും പെട്ടിപരിശോധന: ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനത്തിൽ പൊലീസ് പരിശോധന

നിലമ്പൂരിൽ യുഡിഎഫ് നേതാക്കളുടെ വാഹനത്തിൽ പൊലീസ്...

Read More >>
കുളിമുറിയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീണു;  പിറന്നാൾദിനത്തിൽ വിദ്യാർത്ഥിനി മരിച്ചു

Jun 14, 2025 08:32 AM

കുളിമുറിയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീണു; പിറന്നാൾദിനത്തിൽ വിദ്യാർത്ഥിനി മരിച്ചു

പൊല്പുള്ളി ചിറവട്ടത്ത്‌ പിറന്നാൾദിനത്തിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണ്‌...

Read More >>
കുറ്റ്യാടി മെഡിക്കൽ ലാബിൽ ശുചി മുറിയിൽ ഒളിക്യാമറ വെച്ച് നഴ്‌സുമാരുടെ വീഡിയോ പകർത്തി; മധ്യവസ്കനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

Jun 14, 2025 08:23 AM

കുറ്റ്യാടി മെഡിക്കൽ ലാബിൽ ശുചി മുറിയിൽ ഒളിക്യാമറ വെച്ച് നഴ്‌സുമാരുടെ വീഡിയോ പകർത്തി; മധ്യവസ്കനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കുറ്റ്യാടി അരീക്കര ലാബിൽ ശുചി മുറിയിൽ ഒളിക്യാമറ വെച്ച് നഴ്‌സുമാരുടെ വീഡിയോ പകർത്തി; മധ്യവസ്കരൻ...

Read More >>
ഇതിനാണോ ദത്തെടുത്തത്? അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

Jun 14, 2025 08:08 AM

ഇതിനാണോ ദത്തെടുത്തത്? അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന്‍...

Read More >>
റബര്‍ തോട്ടത്തിലെ ഷെഡിൽ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

Jun 14, 2025 08:01 AM

റബര്‍ തോട്ടത്തിലെ ഷെഡിൽ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

റബര്‍ തോട്ടത്തിലെ ഷെഡിൽ മധ്യവയസ്‌കനെ മരിച്ച നിലയില്‍...

Read More >>
Top Stories