അഹങ്കാരം പാവങ്ങളോടൊ? മനോരമ ലേഖകൻ ഓട്ടോറിക്ഷ ഡ്രൈവറെ അക്രമിച്ചു; വീഡിയോ ദൃശ്യം സഹിതം പൊലീസിൽ പരാതി

അഹങ്കാരം പാവങ്ങളോടൊ? മനോരമ ലേഖകൻ ഓട്ടോറിക്ഷ ഡ്രൈവറെ അക്രമിച്ചു; വീഡിയോ ദൃശ്യം സഹിതം പൊലീസിൽ പരാതി
Jun 13, 2025 10:58 AM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) മലയാള മനോരമയുടെ നാദാപുരത്തെ പ്രാദേശിക ലേഖകൻ ഓട്ടോറിക്ഷ ഡ്രൈവറെ ഭാര്യയുടെ മുന്നിൽ വെച്ച് അക്രമിച്ചു . ദൃക്സാക്ഷികളായ വിദ്യാർത്ഥികൾ പകർത്തിയ വീഡിയോ ദൃശ്യം സഹിതം പൊലീസിൽ പരാതി. അഹങ്കാരം പാവങ്ങളോടൊയെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച.

നാദാപുരം കുമ്മങ്കോട് പതിനാലാം വാർഡ് മുസ്ലീം ലീഗ് പ്രവർത്തകനും കല്ലാച്ചി ടൗണിലെ ഓട്ടോ ഡ്രൈവറുമായ വണ്ണാത്തിക്കുനി സലീമിനാണ് മർദ്ദനമേറ്റത്. മനോരമ ലേഖകൻ ജമാൽ കല്ലാച്ചിക്കെതിരെ സലിം നാദാപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഗതാഗത തടസം ഉണ്ടാക്കിയതിന് സലീമിനെതിരെ ജമാലും നാദാപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

നാദാപുരം- കുറ്റ്യാടി സംസ്ഥാന പാതയോരത്ത് കല്ലാച്ചി മത്സ്യമാർക്കറ്റിന് സമീപത്ത് വെച്ച് ഇന്നലെ വൈകിട്ടാണ് സംഭവം. റോഡരികിൽ നിർത്തിയിട്ട വാഹനത്തിൽ വെച്ച് വിലക്കുറവിൽ താറാവ് മുട്ട വിൽക്കുന്നത് കണ്ട് താനും ഭാര്യയും സഞ്ചരിച്ച ഓട്ടോറിക്ഷ റോഡിലേക്ക് ഒതുക്കി വെച്ച് മുട്ട വാങ്ങുന്നതിനിടയിലാണ് തൻ്റെ നാട്ടുകാരൻ കൂടിയായ ജമാൽ ആളുകളുടെ ഇടയിൽ നിന്ന് എന്നെ പിടിച്ച് തള്ളുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത്.

പീവീസ് കല്യാണ മണ്ഡപത്തിനടുത്ത് നിന്ന് റോഡിലേക്ക് ഇറക്കാൻ ജമാലിൻ്റെ കാറിന് മാർഗതടസ്സം ഉണ്ടാക്കി എന്ന് പറഞ്ഞ് ഭാര്യയുടെ മുന്നിൽ വെച്ച് തെറിവിളിക്കുകയും പിടിച്ച് തള്ളുകയും ചെയ്തു. ഓട്ടോറിക്ഷ എടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെയും തന്നെ അക്രമിച്ചതായി സലിം പരാതിപ്പെട്ടു.

വഴി തടസ്സം ഉണ്ടാക്കിയെന്ന ജമാലിൻ്റെ പരാതിയിൽ നാദാപുരം ട്രാഫിക്ക് പൊലീസ് സലീമിനെ വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ സലീമിൻ്റെ പരാതി അന്വേഷിച്ച് വരുന്നതായി നാദാപുരം പൊലീസ് പറഞ്ഞു. 

കൈയ്യേറ്റത്തിൻ്റെ വീഡിയോ ദൃശ്യം പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റും കമൻ്റുകളും വായിക്കാം.

Manorama writer assaults autorickshaw driver complaint filed with police along with video footage

Next TV

Related Stories
കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

Jul 10, 2025 11:05 PM

കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി...

Read More >>
കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

Jul 10, 2025 10:44 PM

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ...

Read More >>
അമ്പട കള്ളാ....! ബോധമില്ലാതെ കിടന്ന ആളുടെ മാലയും വാച്ചും എടുത്ത് കടന്നുകളഞ്ഞു, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

Jul 10, 2025 10:07 PM

അമ്പട കള്ളാ....! ബോധമില്ലാതെ കിടന്ന ആളുടെ മാലയും വാച്ചും എടുത്ത് കടന്നുകളഞ്ഞു, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

അട്ടകുളങ്ങര ഭാഗത്ത് ബോധമില്ലാതെ കിടന്ന ആളുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച പ്രതിക്കായി...

Read More >>
ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

Jul 10, 2025 09:52 PM

ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിൽ വലിയ...

Read More >>
‘സമസ്തയുടേത് സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതി; സമയമാറ്റത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണം’ - വി ശിവൻകുട്ടി

Jul 10, 2025 09:30 PM

‘സമസ്തയുടേത് സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതി; സമയമാറ്റത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണം’ - വി ശിവൻകുട്ടി

സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി...

Read More >>
Top Stories

GCC News

//Truevisionall