വടകര (കോഴിക്കോട്) : ( www.truevisionnews.com ) വടകര മണിയൂർ അട്ടക്കുണ്ട് പാലം ജങ്ഷനിൽ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർക്കും നേഴ്സ്മാർക്കും നേരെ നടന്ന അക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. പുറക്കാട് കിടഞ്ഞിക്കുന്ന് വിദ്വാസദനം സ്കൂളിന് സമീപം താമസിക്കുന്ന സമീറിനെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശി ഡോ ഗോപുകൃഷ്ണനെയാണ് ആറംഗ സംഘം ആക്രമിച്ചത്.
ആക്രമത്തിൽ ആശുപത്രിക്ക് നാശനഷ്ടം ഉണ്ടായി. ഡോക്ടർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചൊവാഴ്ച ഉച്ചയോടെയാണ് സംഭവം. ആക്രമത്തിൽ നഴ്സുമാരെയും ഭീഷണിപ്പെടുത്തിയിരുന്നു. പ്രതികൾ ഡോക്ടർക്കെതിരേയും പരാതി നൽകിയിട്ടുണ്ട്. പ്രതികൾക്കെതിരെ പൊലീസ് ബുധനാഴ്ച കേസെടുത്തിരുന്നു.
Attack on doctor and nurses at private clinic in Maniyoor Vadakara One arrested
