സ്കൂളുകൾക്ക് അവധി; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം

സ്കൂളുകൾക്ക് അവധി; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം
Jul 14, 2025 09:52 AM | By VIPIN P V

ചണ്ഡിഗഡ്: ( www.truevisionnews.com) ഹരിയാനയിലെ നൂഹിൽ ഇന്‍റർനെറ്റ് സേവനങ്ങൾ, ബൾക്ക് എസ്എംഎസ് സേവനങ്ങൾ എന്നിവ റദ്ദാക്കി. ജില്ലയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും അവധി നൽകി. മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം. 2500 സുരക്ഷാ ജീവനക്കാരെ നിയോഗിച്ചു. രണ്ടു വർഷം മുമ്പ് നടന്ന സംഘർഷം കണക്കിലെടുത്താണ് തീരുമാനം. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് അധികൃതർ അറിയിച്ചു.

ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്ക് മുന്നോടിയായിട്ടാണ് സുരക്ഷ ശക്തമാക്കിയത്. 2023-ലെ ഘോഷയാത്ര വർഗീയ സംഘർഷത്തിൽ കലാശിക്കുകയും ആറ് പേർ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ഘോഷയാത്രയുടെ വിവിധ സ്ഥലങ്ങളിലായി 28 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കർശന പരിശോധനയ്ക്കൊപ്പം വീഡിയോ ചിത്രീകരണവും നടത്തും. സ്നിഫർ ഡോഗ്സ്, ബോംബ് സ്ക്വാഡുകൾ, നാല് ഡ്രോണുകൾ, കമാൻഡോ യൂണിറ്റുകൾ എന്നിവയും പരിശോധനയിൽ പങ്കാളികളാവും.

ലൈസൻസുള്ള തോക്കുകൾ, വാളുകൾ, ദണ്ഡുകൾ, കത്തികൾ, ചങ്ങലകൾ ഉൾപ്പെടെ എല്ലാത്തരം ആയുധങ്ങളും കൊണ്ടുപോകുന്നത് നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ വിശ്രാം കുമാർ മീണ ഉത്തരവിറക്കി. സിഖ് സമുദായക്കാർ മതപരമായ ചിഹ്നമായി ധരിക്കുന്ന കൃപാണിന് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. കൻവർ റൂട്ടിലെ ഇറച്ചിക്കടകൾ ജൂലൈ 24 വരെ അടച്ചിടും. ഗോ രക്ഷാപ്രവർത്തകൻ ബിട്ടു ബജ്രംഗിക്ക് യാത്രയിൽ പങ്കെടുക്കാൻ അനുമതിയില്ല. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു.

നൂഹ് ജില്ലയിലെ പെട്രോൾ പമ്പുകളിൽ തിങ്കളാഴ്ച രാവിലെ 6 മണി മുതൽ 12 മണി വരെ കുപ്പികളിലോ പാത്രങ്ങളിലോ പെട്രോൾ, ഡീസൽ എന്നിവ നൽകില്ല. തെറ്റിദ്ധാരണകളും കിംവദന്തികളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്നും കളക്ടർ അറിയിച്ചു. ക്രമസമാധാന ചുമതലയുള്ള അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് സഞ്ജയ് കുമാർ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്തു.

Schools closed Internet services suspended Strict restrictions in place as religious procession to be held in Nuh

Next TV

Related Stories
ശ്രദ്ധിക്കുക....! സമൂസയും ജിലേബിയും ഇനി അധികം കഴിക്കേണ്ട; ​'സിഗരറ്റ് പോലെ' ആരോഗ്യത്തിന് ഹാനികരമെന്ന് കേന്ദ്രസർക്കാർ

Jul 14, 2025 03:32 PM

ശ്രദ്ധിക്കുക....! സമൂസയും ജിലേബിയും ഇനി അധികം കഴിക്കേണ്ട; ​'സിഗരറ്റ് പോലെ' ആരോഗ്യത്തിന് ഹാനികരമെന്ന് കേന്ദ്രസർക്കാർ

സമൂസയും ജിലേബിയും ഇനി അധികം കഴിക്കേണ്ട; ​'സിഗരറ്റ് പോലെ' ആരോഗ്യത്തിന് ഹാനികരമെന്ന്...

Read More >>
പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ

Jul 14, 2025 02:28 PM

പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ

ഗോവയ്ക്ക് ഗവർണറെ നിയമിച്ച് കേന്ദ്ര സർക്കാർ, ഗജപതി രാജു പുതിയ ഗോവ...

Read More >>
'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍'; അവകാശവാദവുമായി മലയാളി, അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്നും ആരോപണം

Jul 14, 2025 01:38 PM

'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍'; അവകാശവാദവുമായി മലയാളി, അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്നും ആരോപണം

ജയലളിതയുടെയും എം ജി ആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയിൽ....

Read More >>
'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

Jul 14, 2025 12:49 PM

'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍....

Read More >>
ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

Jul 14, 2025 12:31 PM

ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റ്...

Read More >>
Top Stories

//Truevisionall