മലയാളി അല്ലെന്ന് കരുതി, മരിച്ചതറിഞ്ഞിട്ടും സുഹൃത്തുക്കൾ മറച്ചുവച്ചു; അഭിജിത്തിന്റെ മരണത്തില്‍ ദുരൂഹത

മലയാളി അല്ലെന്ന് കരുതി, മരിച്ചതറിഞ്ഞിട്ടും സുഹൃത്തുക്കൾ മറച്ചുവച്ചു; അഭിജിത്തിന്റെ മരണത്തില്‍ ദുരൂഹത
Jun 10, 2025 01:44 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം വെമ്പായത്ത് നിന്ന് കാണാതായ പതിനാറുകാരന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. മരിച്ച അഭിജിത്തിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും. മരണവിവരം അറിഞ്ഞിട്ടും പൊലീസിനേയും വീട്ടുകാരേയും അറിയിച്ചില്ല. പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് അഭിജിത്തിന്റെ കുടുംബം ആരോപിച്ചു.

മാര്‍ച്ച് മൂന്നിന് സുഹൃത്തിനൊപ്പം വെമ്പായം തേക്കടയിലെ വീട്ടിന്‍ നിന്ന് പോയ അഭിജിത്തിനെ പിന്നീട് കാണാതായി. പിന്നീട് പതിനാറാം തീയതി കുടുംബം വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കി. മാര്‍ച്ച് അഞ്ചാം തീയതി പേട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഭിജിത്ത് തീവണ്ടി തട്ടി മരിച്ചെന്നും അജ്ഞാത മൃതദേഹമായി സംസ്‌കരിച്ചെന്നും ഇന്നലെ കുടുംബത്തിന് വിവരം ലഭിച്ചു.

മിസ്സിംഗ് കേസെടുത്ത വട്ടപ്പാറ പൊലീസോ തീവണ്ടി തട്ടി മരിച്ച കേസെടുത്ത പേട്ട പൊലീസോ അന്വേഷണം നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. അഭിജിത്തിന്റെ മരണം നേരത്തെ അറിഞ്ഞിട്ടും സുഹൃത്തുക്കള്‍ മറച്ചുവച്ചെന്നും പരാതിയുണ്ട്.

മലയാളി അല്ലെന്ന് കരുതി സ്വന്തം നിലയില്‍ സംസ്‌കരിച്ചെന്ന് പേട്ട പൊലീസ് പറഞ്ഞതായി കുടുംബം ആരോപിക്കുന്നു. കുടുംബത്തിന്റെ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

abhijith death Mystery surrounds missing Vempayam

Next TV

Related Stories
നാടകീയ രംഗങ്ങൾ, സിപിഎം കയ്യേറിയ ഓഫീസിന് മുന്നിൽ പതാക ഉയർത്തി കോൺഗ്രസ് പ്രവർത്തകർ

Jun 17, 2025 06:08 AM

നാടകീയ രംഗങ്ങൾ, സിപിഎം കയ്യേറിയ ഓഫീസിന് മുന്നിൽ പതാക ഉയർത്തി കോൺഗ്രസ് പ്രവർത്തകർ

സിപിഎം കയ്യേറിയ ഓഫീസിന് മുന്നിൽ പതാക ഉയ൪ത്തി കോൺഗ്രസ് പ്രവർത്തകർ...

Read More >>
 കനത്ത മഴ തുടരുന്നു; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിൽ നാളെ അവധി

Jun 16, 2025 10:22 PM

കനത്ത മഴ തുടരുന്നു; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിൽ നാളെ അവധി

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

Jun 16, 2025 09:08 PM

കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും...

Read More >>
'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ഉറപ്പായും അവധി തരാം; പോസ്റ്റുമായി ആലപ്പുഴ കളക്ടർ

Jun 16, 2025 07:14 PM

'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ഉറപ്പായും അവധി തരാം; പോസ്റ്റുമായി ആലപ്പുഴ കളക്ടർ

മഴ അവധി ചോദിക്കുന്ന കുട്ടികൾക്കായി പോസ്റ്റ് പങ്കുവച്ച് ആലപ്പുഴ കളക്ടർ അലക്‌സ്...

Read More >>
Top Stories