യു​വാ​വി​നെ​യും യു​വ​തി​യെ​യും ത​ട​ഞ്ഞു​നി​ർ​ത്തി സ​ദാ​ചാ​ര ഗുണ്ടായിസം, ഭീ​ഷ​ണി; ര​ണ്ട് ​പേ​ര്‍ അ​റ​സ്റ്റി​ൽ

യു​വാ​വി​നെ​യും യു​വ​തി​യെ​യും ത​ട​ഞ്ഞു​നി​ർ​ത്തി സ​ദാ​ചാ​ര ഗുണ്ടായിസം, ഭീ​ഷ​ണി; ര​ണ്ട് ​പേ​ര്‍ അ​റ​സ്റ്റി​ൽ
Jun 11, 2025 11:00 AM | By VIPIN P V

ബം​ഗ​ളൂ​രു: ( www.truevisionnews.com ) ന​ഗ​ര​ത്തി​ൽ യു​വാ​വി​നെ​യും യു​വ​തി​യെ​യും ത​ട​ഞ്ഞു​നി​ർ​ത്തി സ​ദാ​ചാ​ര പൊ​ലീ​സി​ങ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ​പേ​ര്‍ അ​റ​സ്റ്റി​ലാ​യി.രാ​മ​ന​ഗ​ര സ്വ​ദേ​ശി​ക​ളാ​യ അ​ക്മ​ൽ പാ​ഷ, മു​ക്മ​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​റ്റൊ​രു പ്ര​തി​ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

ബം​ഗ​ളൂ​രു-​മൈ​സൂ​രു പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ൽ ബി​ഡ​ദി​യി​ലാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളാ​യ യു​വാ​വും യു​വ​തി​യും സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി​യ സം​ഘം ചോ​ദ്യം​ചെ​യ്യാ​ൻ തു​ട​ങ്ങി. ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും മ​റ്റു വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ളും ആ​രാ​ഞ്ഞു. യു​വ​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്തു.

പി​താ​വി​ന്റെ പേ​രും വി​വ​ര​ങ്ങ​ളും ചോ​ദി​ച്ചു. യു​വ​തി​യു​ടെ മൊ​ബൈ​ൽ ന​മ്പ​ർ പ​റ​യാ​നും ആ​വ​ശ്യ​പ്പെ​ട്ടു. യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ചോ​ദ്യം​ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ൺ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. ഒ​ളി​വി​ൽ​ക്ക​ഴി​യു​ന്ന യാ​സി​നാ​ണ് ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ബി​ഡ​ദി പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

two youths arrested for displaying moral turpitude

Next TV

Related Stories
പഴംതീനി വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയെന്ന വ്യാജേന വിറ്റു; രണ്ട് പേർ അറസ്റ്റില്‍

Jul 28, 2025 12:51 PM

പഴംതീനി വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയെന്ന വ്യാജേന വിറ്റു; രണ്ട് പേർ അറസ്റ്റില്‍

സേലം ജില്ലയിൽ വവ്വാല്‍ മാംസം കോഴിയിറച്ചിയെന്ന വ്യാജേന വിറ്റ സംഭവത്തില്‍ രണ്ടുപേര്‍...

Read More >>
Top Stories










//Truevisionall