ജോലിക്ക് കയറിയിട്ട് ദിവസങ്ങൾ മാത്രം; പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

ജോലിക്ക് കയറിയിട്ട്  ദിവസങ്ങൾ മാത്രം; പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
Jun 10, 2025 06:32 AM | By Jain Rosviya

പാലക്കാട്: (truevisionnews.com)പാലക്കാട് പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിടിച്ച് മരിച്ച നിലയിൽ. പാലക്കാട് മുട്ടികുളങ്ങര കെഎപി സെക്കന്‍റ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ തൃശ്ശൂർ വിയ്യൂർ സ്വദേശി അഭിജിത്ത് കെ.ആറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദ്ദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് അഭിജിത്ത് പരിശീലനത്തിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ പോയി ശേഷം ഇന്നലെ ഉച്ചയോടെ വീട്ടിൽ നിന്നും ബസ് കയറി തിരികെയത്തി. മങ്കരയിലെത്തി സ്റ്റേഷനിൽ കുറെ സമയം ഇരുന്നു. തുടർന്ന് രാത്രി 8.30 ന് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിന് മുന്നിൽ ചാടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. എന്തിനാണ് അഭിജിത്ത് ജീവനൊടുക്കിയതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Palakkad police officer found dead hit by train

Next TV

Related Stories
കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അത്ഭുത രക്ഷ

Jul 7, 2025 08:40 AM

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അത്ഭുത രക്ഷ

കൂറ്റനാടിന് സമീപം കോതച്ചിറയിൽ കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ...

Read More >>
ലഹരി വേട്ട; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

Jul 2, 2025 08:37 AM

ലഹരി വേട്ട; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ്...

Read More >>
സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഭാര്യയെ മടവാൾകൊണ്ട് വെട്ടി, മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

Jun 30, 2025 09:03 PM

സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഭാര്യയെ മടവാൾകൊണ്ട് വെട്ടി, മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും മകളെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി....

Read More >>
Top Stories

//Truevisionall