'യുഡിഎഫിന്‍റെ ഈ രാഷ്ട്രീയ പ്രവര്‍ത്തനശൈലി കേരളം അംഗീകരിക്കില്ല, നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം ചിലര്‍ വില്‍പ്പന നടത്തുന്നു'- ബിനോയ് വിശ്വം

'യുഡിഎഫിന്‍റെ ഈ രാഷ്ട്രീയ പ്രവര്‍ത്തനശൈലി കേരളം അംഗീകരിക്കില്ല, നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം ചിലര്‍ വില്‍പ്പന നടത്തുന്നു'- ബിനോയ് വിശ്വം
Jun 8, 2025 08:03 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) നിലമ്പൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന്റെ പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റുള്ള മരണം ചിലര്‍ വില്‍ക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളം അംഗീകരിക്കുന്ന ശൈലിയല്ല ഇത്. യുഡിഎഫ് പരാജയഭീതിയിലാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

കുട്ടിയുടെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. വേദനയുടെ രൂക്ഷതയിലും സംയമനം പാലിക്കുന്ന ആ കുടുംബത്തിന്റെ ദുഃഖത്തില്‍ എല്‍ഡിഎഫും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പങ്കുചേരുന്നു. പക്ഷേ, ചില കേന്ദ്രങ്ങള്‍ നിലമ്പൂരിലിപ്പോള്‍ മരണം വില്‍ക്കുകയാണ്.

യുഡിഎഫ് അവരുടെ എല്ലാ കൂട്ടായ്മയുടെയും പിന്തുണയോടുകൂടി അവിടെയിപ്പോള്‍ ആ കൊച്ചുകുഞ്ഞിന്റെ മരണത്തെ രാഷ്ട്രീയമായ ലാഭത്തിന് ഉപയോഗപ്പെടുത്താന്‍ പറ്റുമോയെന്ന് അന്വേഷിക്കുകയാണെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.

കേരളം അംഗീകരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനശൈലിയല്ല യുഡിഎഫിന്‍റെ ഈ പ്രവൃത്തിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ആ ശൈലി മനുഷ്യത്വഹീനമാണ്. അതാണിപ്പോള്‍ യുഡിഎഫ് പഥ്യമായി സ്വീകരിക്കുന്നത്. നിലമ്പൂരില്‍ യുഡിഎഫ് അടിമുടി പരാജയഭീതിയില്‍ വിറയ്ക്കുകയാണ്.

ആരുടെയൊക്കെ കൂട്ടുപിടിച്ച് എന്തെല്ലാം ചെയ്താലും ജയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് യുഡിഎഫുകാര്‍ മരണത്തിന്റെ കച്ചവടക്കാരായി മാറിയത്. നിലമ്പൂരിലെ ദയനീയമായ പരാജയം യുഡിഎഫിന് ഒഴിവാക്കാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

cpi accuses udf exploiting tragic death tenth grade student nilambur

Next TV

Related Stories
കണ്ണിൽച്ചോരയില്ലാത്ത അയൽവാസി? മൃതദേഹം കൊണ്ടുപോകാൻ പോലും വഴി തുറന്നില്ല, കൊടശ്ശേരിയിൽ പ്രതിഷേധവുമായി കുടുംബം

Jul 3, 2025 09:40 PM

കണ്ണിൽച്ചോരയില്ലാത്ത അയൽവാസി? മൃതദേഹം കൊണ്ടുപോകാൻ പോലും വഴി തുറന്നില്ല, കൊടശ്ശേരിയിൽ പ്രതിഷേധവുമായി കുടുംബം

പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ...

Read More >>
ആത്മഹത്യയോ? മഞ്ചേരിയിൽ വയോധിക വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ, ഭർത്താവിനും പൊള്ളലേറ്റു

Jul 3, 2025 03:33 PM

ആത്മഹത്യയോ? മഞ്ചേരിയിൽ വയോധിക വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ, ഭർത്താവിനും പൊള്ളലേറ്റു

മഞ്ചേരിയിൽ വയോധികയെ വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ...

Read More >>
വായിൽനിന്ന് നുരയും പതയും വന്നു; പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ എൽ.കെ.ജി വിദ്യാർഥി മരിച്ചു

Jul 3, 2025 02:28 PM

വായിൽനിന്ന് നുരയും പതയും വന്നു; പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ എൽ.കെ.ജി വിദ്യാർഥി മരിച്ചു

കോട്ടക്കലിൽ പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ നാലുവയസ്സുകാരൻ...

Read More >>
സ്കൂളിൽ പഠിച്ചതൊക്കെ മറന്നോ? സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു

Jul 2, 2025 03:01 PM

സ്കൂളിൽ പഠിച്ചതൊക്കെ മറന്നോ? സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു

സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു...

Read More >>
കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടുപേരും മരിച്ചു

Jul 1, 2025 06:47 PM

കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടുപേരും മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍...

Read More >>
Top Stories

//Truevisionall