മലപ്പുറം: ( www.truevisionnews.com ) കോൺഗ്രസുകാർ ഹൃദയമില്ലാത്തവരാണെന്ന് തെളിഞ്ഞുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. മരണത്തെപ്പോലും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു. ആശുപത്രിയിലേക്കുള്ള റോഡാണ് അവർ ഇന്നലെ വൈകിട്ട് തടഞ്ഞത്.
അതുവഴി സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു. മരിച്ച കുട്ടിയുടെ വീട്ടിലേക്കുള്ള വഴിയിൽ രാത്രിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ ഒട്ടിച്ചു. ആര്യാടൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ വൈദ്യുതാഘാതമേറ്റുണ്ടായ മരണങ്ങളുടെ ഉത്തരവാദിത്തം മന്ത്രി ഏറ്റിരുന്നോ ? രക്തസാക്ഷികളെ ഉണ്ടാക്കാൻ ഇന്നലെ കോൺഗ്രസ് ശ്രമിച്ചു. എന്നാൽ സംഭവത്തിൻ്റെ സത്യാവസ്ഥ വളരെ പെട്ടെന്ന് പുറത്തെത്തി. കോൺഗ്രസുകാർ പറഞ്ഞതെല്ലാം അസത്യമെന്ന് തെളിഞ്ഞു.
.gif)

വൈദ്യുതി മോഷണം നടത്തുന്നത് കോൺഗ്രസുകാർ ആണ്. വന്യമൃഗത്തിനെ കൊന്ന് വിറ്റ് കാശാക്കുന്നതും കോൺഗ്രസുകാർ ആണ്. പന്നികളെ വെടിവെച്ച് കൊല്ലുന്ന കാര്യത്തിൽ വഴിക്കടവ് പഞ്ചായത്ത് അധികൃതർ വീഴ്ച വരുത്തി. നാളെ പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച് നടത്താൻ ആണ് തീരുമാനം. പിടിയിലായവർ ആര്യാടൻ ഷൗക്കത്തിൻ്റെ ഗ്രൂപ്പ്കാർ ആണ്. രാഷ്ട്രീയ ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നതിൽ തെറ്റില്ല എന്നും അദ്ദേഹം പറഞ്ഞു.
a vijayaraghavan about vazhikkadavu incident congress
