വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം കേന്ദ്രീകരിച്ച് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം; പ്രതിപക്ഷ നേതാവ് ഇന്ന് അനന്തുവിന്‍റെ വീട്ടിലെത്തും

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം കേന്ദ്രീകരിച്ച് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം; പ്രതിപക്ഷ നേതാവ് ഇന്ന് അനന്തുവിന്‍റെ വീട്ടിലെത്തും
Jun 9, 2025 06:20 AM | By Jain Rosviya

നിലമ്പൂര്‍: (truevisionnews.com)നിലമ്പൂര്‍ വഴിക്കടവിൽ പന്നിക്കെണിയിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ച സംഭവം കേന്ദ്രീകരിച്ച് ഉപതെരഞ്ഞെടുപ്പ് പ്രചാരണം.സംഭവത്തിന് പിന്നിൽയുഡിഎഫ് ഗൂഢാലോചനയെന്ന വനംമന്ത്രിയുടെ ആരോപണത്തിന്‍റെ ചുവടുപിടിച്ച് വിവാദം തുടരുന്നതിനിടെ പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറും മരിച്ച അനന്തുവിന്‍റെ വീട്ടിൽ ഇന്ന് എത്തും.

അതേസമയം, വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് എൽ ഡി എഫും കെ എസ് ഇ ബി ഓഫീസിലേക്ക് യു ഡി എഫും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. രാവിലെ 10 മണിക്കാണ് ഇരു മാർച്ചുകളും നടക്കുക. മരിച്ച അനന്തുവിന്റെ വീട് ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിക്കും.

പന്നികളെ പിടികൂടുന്നതിൽ യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന് വീഴ്ചയുണ്ടെന്നാണ് എൽഡിഎഫ് ആരോപണം. 15 കാരൻ ഷോക്കേറ്റ് മരിച്ചതിൽ കെഎസ്ഇബിയ്ക്ക് അനാസ്ഥയുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ബി ജെ പി നിലമ്പൂർ വനം ഡിവിഷൻ ഓഫീസിലേക്ക് ഇന്ന് നടത്തുന്ന മാർച്ച് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

രാവിലെ 10 30 ഓടെയാണ് വി ഡി സതീശൻ വെള്ളക്കെട്ടയിലെ വീട്ടിലെത്തുക. ബാലാവകാശ കമ്മിഷൻ ചെയർപേഴ്സണും വീട് സന്ദർശിക്കും. പ്രതി വിനീഷ് അറസ്റ്റിലായെങ്കിലും കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതിനാൽ കൂടുതൽ പേരുടെ ചോദ്യം ചെയ്യൽ ഉണ്ടാകും. സംഭവത്തിൽ ഏതെങ്കിലും രീതിയിലുള്ള ഗൂഢാലോചന നടന്നോ എന്നതടക്കം അന്വേഷിക്കും.

Election campaign Nilambur focusing on student death from shock Opposition leader visit Ananthu house today

Next TV

Related Stories
കണ്ണിൽച്ചോരയില്ലാത്ത അയൽവാസി? മൃതദേഹം കൊണ്ടുപോകാൻ പോലും വഴി തുറന്നില്ല, കൊടശ്ശേരിയിൽ പ്രതിഷേധവുമായി കുടുംബം

Jul 3, 2025 09:40 PM

കണ്ണിൽച്ചോരയില്ലാത്ത അയൽവാസി? മൃതദേഹം കൊണ്ടുപോകാൻ പോലും വഴി തുറന്നില്ല, കൊടശ്ശേരിയിൽ പ്രതിഷേധവുമായി കുടുംബം

പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ...

Read More >>
ആത്മഹത്യയോ? മഞ്ചേരിയിൽ വയോധിക വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ, ഭർത്താവിനും പൊള്ളലേറ്റു

Jul 3, 2025 03:33 PM

ആത്മഹത്യയോ? മഞ്ചേരിയിൽ വയോധിക വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ, ഭർത്താവിനും പൊള്ളലേറ്റു

മഞ്ചേരിയിൽ വയോധികയെ വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ...

Read More >>
വായിൽനിന്ന് നുരയും പതയും വന്നു; പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ എൽ.കെ.ജി വിദ്യാർഥി മരിച്ചു

Jul 3, 2025 02:28 PM

വായിൽനിന്ന് നുരയും പതയും വന്നു; പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ എൽ.കെ.ജി വിദ്യാർഥി മരിച്ചു

കോട്ടക്കലിൽ പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ നാലുവയസ്സുകാരൻ...

Read More >>
സ്കൂളിൽ പഠിച്ചതൊക്കെ മറന്നോ? സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു

Jul 2, 2025 03:01 PM

സ്കൂളിൽ പഠിച്ചതൊക്കെ മറന്നോ? സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു

സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു...

Read More >>
കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടുപേരും മരിച്ചു

Jul 1, 2025 06:47 PM

കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടുപേരും മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍...

Read More >>
Top Stories

//Truevisionall