കൊടും ക്രൂരത, വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറി, ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചു,ഗുരുതര പരിക്ക്

കൊടും ക്രൂരത, വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറി, ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചു,ഗുരുതര പരിക്ക്
Jun 9, 2025 08:37 AM | By Vishnu K

ആലപ്പുഴ: (truevisionnews.com) സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചു. ആലപ്പുഴ മാന്നാറിൽ ഇന്നലെ വൈകീട്ടാണ് സംഭവം. തലവടി സ്വദേശി ബൈജുവിനെ(40) പൊലീസ് കസ്റ്റഡിയിലെടുത്തു.

മാന്നാറിലെ എൻആർസി സൂപ്പർ മാർക്കറ്റിലേക്ക് ബ്ലീച്ചിങ് പൗഡർ അന്വേഷിച്ചെത്തിയ യുവാവ് അവിടെയുണ്ടായിരുന്ന ജീവനക്കാരികളോട് മോശമായി പെരുമാറുകയായിരുന്നു. ചോദ്യം ചെയ്തതോടെ ഇയാൾ സൂപ്പർമാർക്കറ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു.

ജീവനക്കാരൻ എത്തിയതോടെ ഇയാൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോഴാണ് ബൈക്കിൽ വലിച്ചിഴച്ചത്. ​ഗുരുതരമായ പരിക്കേറ്റ ജീവനക്കാരൻ ചികിത്സയിലാണ്. നാട്ടുകാർ പിടികൂടിയാണ് ഇയാളെ പൊലീസിൽ ഏൽപ്പിച്ചത്.

ഇയാളെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് കടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. തലവടി സ്വദേശിയായ ഇയാൾ എന്തിനാണ് മാന്നാറിൽ സാധനം വാങ്ങാനെത്തിയതെന്നും നാട്ടുകാർ ചോദിക്കുന്നു. ഇയാൾ മദ്യപിച്ചാണ് സ്ഥാപനത്തിലെത്തിയതെന്ന് ജീവനക്കാരികൾ പറഞ്ഞു.

Extreme cruelty misbehaving female employees dragging employee questioned bike seriously injured

Next TV

Related Stories
ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

Jul 6, 2025 06:09 AM

ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി...

Read More >>
ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

Jul 1, 2025 03:51 PM

ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

ഇരുചക്രവാഹനത്തിൽ സ്കൂളിലേക്ക് പോകുകയായിരുന്ന അധ്യാപകന് കേബിള്‍ പൊട്ടിവീണ്...

Read More >>
കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

Jun 29, 2025 04:01 PM

കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് കഠിന തടവ്...

Read More >>
Top Stories

//Truevisionall