ആത്മഹത്യാക്കുറിപ്പ് ഞെട്ടിക്കുന്നത്....! അല്ലാഹുവിനായി സ്വയം ബലി അർപ്പിക്കുന്നു; പെരുന്നാൾ നമസ്കാരം കഴിഞ്ഞെത്തി സ്വയം ജീവനൊടുക്കി അറുപതുകാരൻ

ആത്മഹത്യാക്കുറിപ്പ് ഞെട്ടിക്കുന്നത്....! അല്ലാഹുവിനായി സ്വയം ബലി അർപ്പിക്കുന്നു; പെരുന്നാൾ നമസ്കാരം കഴിഞ്ഞെത്തി സ്വയം ജീവനൊടുക്കി അറുപതുകാരൻ
Jun 8, 2025 12:21 PM | By VIPIN P V

ലഖ്നൗ: ( www.truevisionnews.com ) ബക്രീദ് ദിനത്തിൽ ആത്മഹത്യ ചെയ്ത് 60 വയസുകാരൻ. അല്ലാഹുവിനായി സ്വയം ബലി അർപ്പിക്കുന്നു എന്ന് കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യ. ഇഷ് മുഹമ്മദ് അൻസാരി എന്നയാളാണ് ശനിയാഴ്ച രാവിലെ വീടിന് സമീപമുള്ള കുടിലിനുള്ളിൽ വെച്ച് കത്തിയെടുത്ത് കഴുത്തറുത്ത് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു.

നിലവിളി കേട്ട് കുടുംബാംഗങ്ങൾ ഓടിയെത്തി, പൊലീസിന്‍റെ സഹായത്തോടെ ഇഷ് മുഹമ്മദിനെ അടുത്തുള്ള ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പിന്നീട് ഗോരഖ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് രാവിലെ 10 മണിയോടെ സുൽത്താൻ സയ്യിദ് മഖ്ദൂം അഷ്റഫ് ഷായുടെ ദർഗയിൽ നിന്ന് അൻസാരി തിരിച്ചെത്തിയതാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

വീട്ടിലേക്ക് മടങ്ങിയതിന് ശേഷം അൻസാരി നേരെ വീടിനടുത്തുള്ള കുടിലിലേക്ക് പോയെന്നും അദ്ദേഹത്തിന്റെ ഭാര്യ ഹജ്‌റ ഖാത്തൂൺ പിടിഐയോട് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പ് നാട്ടുകാരെയും പൊലീസിനെയും ഞെട്ടിച്ചു.

'ഒരാൾ ആടിനെ സ്വന്തം കുട്ടിയെപ്പോലെ വളർത്തുകയും പിന്നീട് ബലി നൽകുകയും ചെയ്യുന്നു. അതും ഒരു ജീവിയാണ്. നമ്മൾ സ്വയം ബലി അർപ്പിക്കണം. ഞാൻ അല്ലാഹുവിന്‍റെ ദൂതന്‍റെ നാമത്തിൽ എന്നെത്തന്നെ ബലി അർപ്പിക്കുന്നു" - ആത്മഹത്യക്കുറിപ്പിൽ ഇങ്ങനെയാണ് എഴുതിയിരുന്നത്.

പ്രാഥമിക അന്വേഷണത്തിൽ അൻസാരി സ്വയം മുറിവേൽപ്പിച്ചതാണെന്നാണ് വ്യക്തമാകുന്നതെന്നും തുടര്‍ അന്വേഷണം നടത്തുമെന്നും അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് അരവിന്ദ് കുമാർ വർമ്മ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

sixty year old man end life after eid prayer says he sacrificing himself for allah

Next TV

Related Stories
അമ്മയെന്നോർക്കാതെ; ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന് ശിക്ഷ

Jul 29, 2025 12:45 PM

അമ്മയെന്നോർക്കാതെ; ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന് ശിക്ഷ

ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന്...

Read More >>
ഉളുപ്പില്ലാത്തവൻ; കെ.എസ്.ആര്‍.ടി.സി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം

Jul 29, 2025 12:10 PM

ഉളുപ്പില്ലാത്തവൻ; കെ.എസ്.ആര്‍.ടി.സി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം

കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ത്രീക്ക് നേരെ യാത്രക്കാരന്റെ...

Read More >>
പിച്ചിച്ചീന്തിയ ശരീരങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ; നിർണായക നീക്കം, മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളിലേക്ക് കുഴിയെടുക്കാൻ 12 പേർ

Jul 29, 2025 10:23 AM

പിച്ചിച്ചീന്തിയ ശരീരങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ; നിർണായക നീക്കം, മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളിലേക്ക് കുഴിയെടുക്കാൻ 12 പേർ

ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളി മൃതദേഹം മറവ് ചെയ്തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിൽ പരിശോധന ഇന്ന് തന്നെ...

Read More >>
ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെ; ഡിഎൻഎ പരിശോധനയ്ക്ക് കുടുംബം സാമ്പിൾ നൽകും

Jul 29, 2025 09:00 AM

ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെ; ഡിഎൻഎ പരിശോധനയ്ക്ക് കുടുംബം സാമ്പിൾ നൽകും

ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെയെന്ന്...

Read More >>
മയ്യിലില്‍ ഭാര്യയെ മിക്‌സികൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്

Jul 29, 2025 08:31 AM

മയ്യിലില്‍ ഭാര്യയെ മിക്‌സികൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്

മദ്യപിക്കാന്‍ ഉമ്മയോട് പണം ചോദിച്ചത് കൊടുക്കേണ്ടെന്ന് പറഞ്ഞതിന് ഭാര്യയെ മിക്‌സികൊണ്ട് തലക്കെറിഞ്ഞ്...

Read More >>
കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം മകള്‍ കണ്ടു; 14 കാരിയെ കൊന്ന് അമ്മയുടെ ക്രൂരത, ശിക്ഷ

Jul 29, 2025 08:15 AM

കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം മകള്‍ കണ്ടു; 14 കാരിയെ കൊന്ന് അമ്മയുടെ ക്രൂരത, ശിക്ഷ

കളെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ യുവതിക്ക് ജീവപര്യന്തം...

Read More >>
Top Stories

//Truevisionall