ഓടുന്ന ട്രെയിനില്‍ നിന്ന്‌ ചാലക്കുടിപുഴയിലേക്ക് ചാടിയ അധ്യാപിക മരിച്ചു; മൃതദേഹം കണ്ടെത്തി

ഓടുന്ന ട്രെയിനില്‍ നിന്ന്‌ ചാലക്കുടിപുഴയിലേക്ക് ചാടിയ അധ്യാപിക മരിച്ചു; മൃതദേഹം കണ്ടെത്തി
Jun 4, 2025 11:23 PM | By VIPIN P V

ചാലക്കുടി: ( www.truevisionnews.com ) ട്രെയിനിൽ നിന്ന്‌ ചാലക്കുടിപുഴയിലേക്ക് ചാടിയ അധ്യാപിക മരിച്ചു. ചാലക്കുടി തുരുത്തിപറമ്പ് ഉപ്പത്തിപറമ്പിൽ സിന്തോൾ എന്ന സിന്ധു(43)ആണ് മരിച്ചത്. ബുധൻ വൈകിട്ട്‌ 6.30ഓടെ ചാലക്കുടിപുഴ പാലത്തിലായിരുന്നു സംഭവം. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയാണ്.

കഴിഞ്ഞ ദിവസമാണ് ചെറുതുരുത്തി സ്‌കൂളിൽ ചാർജെടുത്തത്. ബുധൻ വൈകീട്ട് നിലമ്പൂർ- കോട്ടയം ട്രെയിനിൽ പന്തളത്തേക്ക് പോകുന്ന വഴിയാണ് ചാലക്കുടിപുഴ പാലത്തിന് സമീപം വച്ച് പുഴയിലേക്ക് ചാടിയത്. അഗ്‌നിരക്ഷാ സേന നടത്തിയ തെരച്ചിലിൽ മൃതദേഹം ചാലക്കുടിപുഴയുടെ അറങ്ങാലി കടവിൽ നിന്ന്‌ കണ്ടെത്തി.

മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അച്ഛൻ: സുബ്രൻ. അമ്മ: തങ്ക. ഭർത്താവ്‌: പന്തളം ജയപ്രകാശ്‌.

Teacher who jumped from moving train into Chalakudypuzha dies body found

Next TV

Related Stories
ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Jul 9, 2025 12:52 PM

ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു....

Read More >>
വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

Jul 5, 2025 10:08 PM

വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി, രണ്ട് വിദ്യാർത്ഥികൾക്ക്...

Read More >>
യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2025 08:38 AM

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ...

Read More >>
Top Stories

GCC News

//Truevisionall