കുടിക്കും മുൻപേ പൂസായോ? റെഡ് സി​ഗ്നലിൽ കാർ നിർത്തി ബിയർ വാങ്ങാൻ പോയി, ഗ്രീനായിട്ടും എടുത്തില്ല, പിന്നലെ കിട്ടിയത് പിഴ

കുടിക്കും മുൻപേ പൂസായോ? റെഡ് സി​ഗ്നലിൽ കാർ നിർത്തി ബിയർ വാങ്ങാൻ പോയി, ഗ്രീനായിട്ടും എടുത്തില്ല, പിന്നലെ കിട്ടിയത് പിഴ
Jun 4, 2025 07:51 PM | By Athira V

നോയിഡ: ( www.truevisionnews.com ) നോയിഡയിലെ സെക്ടർ 41 -ലെ അഘാപൂരിൽ തിരക്കേറിയ റോഡിന്റെ മധ്യത്തിൽ കാർ പാർക്ക് ചെയ്ത ശേഷം ബിയർ വാങ്ങാനായി പോയി യുവാവ്. പിന്നാലെ പിഴയുമായി അധികൃതർ.

റെഡ് സി​ഗ്നൽ ഉള്ള സമയത്താണ് ഇയാൾ കാർ നിർത്തി മദ്യം വാങ്ങാൻ പോയത്. എന്നാൽ, ​ഗ്രീൻ സി​ഗ്നൽ തെളിഞ്ഞിട്ടും ഇയാൾ തിരികെ എത്തിയില്ല. തുടർന്ന് ഇയാളുടെ വാഹനത്തിന്റെ പിന്നിൽ ഉണ്ടായിരുന്ന മറ്റ് വാഹനങ്ങൾ തുടരെ ഹോണടിക്കുകയായിരുന്നു.

മാത്രമല്ല, ​ഗ്രീൻ സി​ഗ്നലായിട്ടും പല വാഹനങ്ങൾക്കും കടന്നു പോകാൻ കഴിയാതെ ഇയാളുടെ വാഹനത്തിന്റെ പിന്നിൽ നിൽക്കേണ്ടി വന്നു. ഇതോടെ ദേഷ്യം വന്ന മറ്റൊരു യാത്രക്കാരനാണ് സംഭവം വീഡിയോയിൽ പകർത്തിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വീഡിയോയിൽ തിരക്കേറിയ റോഡിൽ ഒരു കാർ നിർത്തിയിട്ടിരിക്കുന്നത് കാണാം. അതിന്റെ മുന്നിലും പിന്നിലുമായി ഒരുപാട് വാഹനങ്ങൾ വേറെയും നിർത്തിയിട്ടിട്ടുണ്ട്.

https://x.com/nitin_panwar07/status/1928753689650413897

ഗ്രീൻ സി​ഗ്നൽ വന്നതോടെ ആളുകൾ അസ്വസ്ഥരാവുകയാണ്. പിന്നാലെ അവർ തുടരെത്തുടരെ ഹോണടിച്ചു. എങ്കിലും കാറിന്റെ ഉടമ വരികയോ കാറെടുത്ത് മാറ്റുകയോ ചെയ്യുന്നതായി കാണുന്നില്ല.

പിന്നാലെ, റോഡിൽ നിന്നും അധികം ദൂരത്തല്ലാതെ നിൽക്കുന്നൊരു ബിയർ ഷോപ്പും വീഡിയോയിൽ കാണിക്കുന്നതായി കാണാം. വീഡിയോ വൈറലായതിന് പിന്നാലെ നോയിഡ ട്രാഫിക് പൊലീസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചു. ഗതാഗത തടസ്സം സൃഷ്ടിച്ചതിനും റോഡ് നിയമങ്ങൾ ലംഘിച്ചതിനും ഡ്രൈവർക്ക് 2,500 രൂപ പിഴ ചുമത്തുകയും ചെയ്തു.

man stop car red light buy beer noida fined

Next TV

Related Stories
കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

Jul 10, 2025 06:39 AM

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം, മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട്...

Read More >>
വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും; യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു

Jul 10, 2025 06:03 AM

വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും; യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു

നമീബിയയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ എക്കാലവും പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി...

Read More >>
ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ കാണാതായി, രക്ഷാപ്രവർത്തനം ദുഷ്‌കരം

Jul 9, 2025 08:01 AM

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ കാണാതായി, രക്ഷാപ്രവർത്തനം ദുഷ്‌കരം

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ...

Read More >>
ദയാധനത്തിന് മറുപടിയില്ല; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും

Jul 9, 2025 07:16 AM

ദയാധനത്തിന് മറുപടിയില്ല; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടർന്ന് ആക്ഷൻ...

Read More >>
‘നിയമ വഴികളെല്ലാം അടഞ്ഞു....?' യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന്  നടപ്പാക്കും

Jul 8, 2025 05:40 PM

‘നിയമ വഴികളെല്ലാം അടഞ്ഞു....?' യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കും

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് ...

Read More >>
Top Stories

//Truevisionall