കോഴിക്കോട് : ( www.truevisionnews.com) കോഴിക്കോട് മുക്കത്ത് ജോലിക്ക് നിന്ന കടയിൽ നിന്ന് പണവുമായി കടന്ന് കളഞ്ഞ പ്രതി പിടിയിൽ. നേപ്പാൾ സ്വദേശി ശ്രിജൻ ദമായിയെയാണ് ആണ് പൊലീസ് പിടികൂടിയത്. അഗസ്ത്യൻ മുഴിയിലെ ഹോട്ടലിൽ നിന്ന് 80,000 രൂപയാണ് ഇയാൾ കവർന്നത്. പണം കവരുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. തുടർന്ന് ശ്രിജൻ നാട്ടിലേക്ക് പോകും വഴി മുക്കം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
അതേസമയം കോഴിക്കോട് മേപ്പയ്യൂരിൽ ഫ്‌ളോർമില്ലിൽ മോഷണം. മേപ്പയ്യൂർ ഇരിങ്ങത്ത് സി.കെ ഫ്ലോർ മില്ലിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മൂന്ന് മുറികളുള്ള മില്ലിൽ കൊപ്ര സൂക്ഷിച്ച മുറിയുടെ ലോക്ക് കട്ടർ ഉപയോഗിച്ച് പൊട്ടിച്ച നിലയിലായിരുന്നു. മുഖം തുണികൊണ്ട് മൂടി ടോര്‍ച്ചുമായെത്തിയ രണ്ട് കള്ളന്മാറണ് മില്ലിലെ കൊപ്ര മോഷ്ടിച്ചത്. ചക്കിട്ടക്കണ്ടി ബാബുവിൻ്റെതാണ് മിൽ. രാവിലെയാണ് മോഷണ ശ്രമം പുറത്തറിയുന്നത്.
.gif)

തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു ചാക്ക് ഉണ്ട കൊപ്ര മോഷണം പോയതായി മനസിലാക്കി. സ്ഥാപനത്തിലെ സി.സി.ടി.വി പരിശോധിച്ചതിൽ നിന്നും യുവാക്കളെന്ന് തോന്നിക്കുന്ന രണ്ട് പേർ മുറിയിൽ കയറി ടോർച്ച് ഉപയോഗിച്ച് മുറി പരിശോധിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മുറിയിൽ കയറിയ കള്ളന്മാർ ഏറെ നേരം കഴിഞ്ഞാണ് സിസിടിവി ഉള്ളത് ശ്രദ്ധിച്ചത്. തുടർന്ന് പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ക്യാമറ മറിച്ച് കൊപ്ര ചാക്കിലാക്കി കൊണ്ടുപോവുകയായിരുന്നു.
kozhikode mukkam youth arrested for hotel robbery
