കാസർകോട്: (truevisionnews.com) ഹൊസ്ദുർഗ് അജാനുരിൽ ഗുഡ്‌സ് കാരിയറിൽ കടത്തിക്കൊണ്ട് വന്ന 28.25 ലിറ്റർ പുതുച്ചേരി മദ്യവുമായി രണ്ട് പേർ പിടിയിൽ. കൊല്ലം സ്വദേശികളായ ലിജിൻ എൽ, അഖിൽ ഡി എന്നിവരാണ് അറസ്റ്റിലായത്. ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജിഷ്ണുകുമാർ ഇ വിയും സംഘവും ചേർന്നാണ് മദ്യം കണ്ടെടുത്തത്.
അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ടി ജയരാജൻ, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) സന്തോഷ് കുമാർ സി, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് കെ വി, മുഹമ്മദ് ജുനൈദ്, അജൂബ് വി എ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
.gif)
Kollam natives arrested 28.25 liters Puducherry liquor smuggled goods carrier
