പാലക്കാട്: ( www.truevisionnews.com ) പാലക്കാട് കൊടുന്തരപ്പുള്ളിയില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയ മകന്‍ സിജിലിനെ (33) അച്ഛന്‍ ശിവന്‍കുട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട സിജില്‍ കാപ്പാക്കേസ് പ്രതിയാണ്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ അച്ഛന്‍ ശിവന്‍കുട്ടിയെ രാത്രി പത്തോടെ പോലീസ് പിടികൂടി.
ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് ടൗൺ നോർത്ത് പോലീസ് പറഞ്ഞു.തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അച്ഛനും മകനും തമ്മില്‍ പ്രശ്‌നം തുടങ്ങിയത്. ഏഴരയോടെയാണ് ശിവന്‍കുട്ടി മകനെ കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ചാണ് വെട്ടിയത്. സിജിലിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
.gif)
സിജിലിന്റെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 21-ലധികം കേസുകളുണ്ടെന്നും ഇയാൾ പതിവായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടും വീട്ടിൽ വഴക്കുണ്ടാക്കി. പിന്നീട് ശിവനുമായി തർക്കവും ഉന്തും തള്ളും നടന്നു. ഇതിനിടെയാണ് സിജിലിന്റെ കഴുത്തിൽ മുറിവേറ്റത്.
പിടിവലിക്കിടെ സിജിലിന്റെ തൊണ്ടയുടെ ഭാഗത്തും പുറത്തും മുറിവേറ്റിട്ടുണ്ട്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കൊടുവാൾ കൊണ്ടാണ് പരിക്കേറ്റതെന്നാണ് വിവരം. മുറിവേറ്റ് ഇറങ്ങിയോടിയ സിജിലിനെ ഇതുവഴി ബൈക്കിലെത്തിയ പരിചയക്കാർ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു.
father killed son palakkad
