മലപ്പുറം: (truevisionnews.com) നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനര്‍ പി വി അന്‍വറുമായി ഇനിയൊരു ചര്‍ച്ചയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നിലമ്പൂരില്‍ കാര്യങ്ങള്‍ ജോറാണ്. ഇത്രയും സ്പിരിറ്റ് ഉള്‍ക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചു.
'നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നൂറ് ശതമാനം ഭരണ-പ്രതിപക്ഷ വിലയിരുത്തലാകും. ഇല്ലാത്ത ശത്രുവിനെ ഉണ്ട് എന്ന് വരുത്തേണ്ട കാര്യമില്ല. അന്‍വര്‍ വിഷയം തേഞ്ഞുമാഞ്ഞുപോയി. ഇനി ചര്‍ച്ചയില്ല', എന്നും കെ സുധാകരന്‍ പറഞ്ഞു. കുഴിയില്‍ നിന്ന് മയ്യത്ത് എടുക്കാനില്ല. നേരത്തെ അന്‍വര്‍ ഒരു ഘടകമായിരുന്നു. അന്‍വറിനോട് ഇപ്പോഴും സ്‌നേഹമാണ്. നേതൃത്വത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചാല്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് അന്‍വര്‍ മനസ്സിലാക്കണമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
.gif)
KSudhakaran says there no further discussions PVAnwar.
