കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 : കോട്ടയത്തിനെതിരെ കൊല്ലത്തിന് അഞ്ച് വിക്കറ്റ് വിജയം

കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 : കോട്ടയത്തിനെതിരെ കൊല്ലത്തിന് അഞ്ച് വിക്കറ്റ് വിജയം
Jun 1, 2025 09:27 AM | By Vishnu K

തിരുവനന്തപുരം : (truevisionnews.com) കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കോട്ടയത്തെ തോല്പിച്ച് കൊല്ലം. മഴ മൂലം 14 ഓവർ വീതമാക്കി ചുരുക്കിയ മല്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു കൊല്ലത്തിൻ്റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത കോട്ടയം 13.1 ഓവറിൽ 80 റൺസിന് ഓൾ ഔട്ടായി. 21 റൺസെടുത്ത ഡോണി അഗസ്റ്റിനും 17 റൺസെടുത്ത ക്യാപ്റ്റൻ കെ എൻ ഹരികൃഷ്ണനും മാത്രമാണ് കോട്ടയത്തിന് വേണ്ടി തിളങ്ങിയത്. കൊല്ലത്തിന് വേണ്ടി അജയഘോഷും അശ്വന്ത് ശങ്കറും മൂന്ന് വിക്കറ്റ് വീതവും രഞ്ജു കോശി രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം ഒരോവർ ബാക്കി നില്ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 24 റൺസെടുത്ത ടി എസ് വിനിലും 21 റൺസെടുത്ത രഞ്ജു കോശിയുമാണ് കൊല്ലത്തെ വിജയത്തിലെത്തിച്ചത്. അദ്വൈത് പ്രിൻസ് 22 റൺസെടുത്തു. കോട്ടയത്തിന് വേണ്ടി അഖിൽ സജീവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അജയഘോഷാണ് പ്ലെയർ ഓഫ് ദി മാച്ച്.

KCA - NSK Twenty20 Kollam wins five wickets against Kottayam

Next TV

Related Stories
ഭക്ഷണം കൊടുത്ത് ഹാളിൽ കിടന്ന ഭാര്യയുടെ അടിവയറ്റിൽ ചവിട്ടി, ഭർത്താവ് അറസ്റ്റിൽ

Jun 2, 2025 10:04 PM

ഭക്ഷണം കൊടുത്ത് ഹാളിൽ കിടന്ന ഭാര്യയുടെ അടിവയറ്റിൽ ചവിട്ടി, ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ അടിവയറ്റിൽ ചവിട്ടി പരിക്കേൽപ്പിച്ച ഭർത്താവ്...

Read More >>
യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി മറുപടി പ്രസംഗം; തൊട്ടുപിന്നാലെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

Jun 1, 2025 09:00 AM

യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി മറുപടി പ്രസംഗം; തൊട്ടുപിന്നാലെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

യാത്രയയപ്പു ചടങ്ങിൽ മറുപടിപ്രസംഗം നടത്തിയശേഷം അധ്യാപകൻ വേദിയിൽ കുഴഞ്ഞുവീണു...

Read More >>
തിരച്ചിൽ ഊർജിതം; വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിക്കായി ഹെലികോപ്റ്റർ സേവനം ആവശ്യപ്പെട്ടു

May 31, 2025 09:19 AM

തിരച്ചിൽ ഊർജിതം; വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിക്കായി ഹെലികോപ്റ്റർ സേവനം ആവശ്യപ്പെട്ടു

വിഴിഞ്ഞത്ത് ​മ​ത്സ്യ​ബ​ന്ധ​ന​ വള്ളം ​മ​റി​ഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ...

Read More >>
കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണം മേഘരേഖയും കൂമ്പാര മേഘങ്ങളും

May 31, 2025 08:27 AM

കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണം മേഘരേഖയും കൂമ്പാര മേഘങ്ങളും

സം​സ്ഥാ​ന​ത്ത് ദു​രി​തം വി​ത​ക്കാ​ൻ കാ​ല​വ​ർ​ഷ​ത്തി​ന് ‘ഇ​ന്ധ​ന’​മാ​യ​ത് മേ​ഘ​രേ​ഖ​യും കൂ​മ്പാ​ര​മേ​ഘ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വു​മെ​ന്ന്...

Read More >>
Top Stories