പ്രാർത്ഥന വിഫലം; വടകര കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പ്രാർത്ഥന വിഫലം; വടകര കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
May 31, 2025 08:49 PM | By Susmitha Surendran

വടകര : (truevisionnews.com)  കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവള്ളൂർ കന്നിനട സ്വദേശി മുഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കന്നിനടയിൽ മീൻ പിടിക്കുന്നതിനിടയിലാണ് കോട്ടപ്പള്ളി വടകര-മാഹി കനാലിൽ മുഹമ്മദ് വീണത്. കരയിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ വലയോടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ഉച്ചക്ക് 12 മണിയോടെ കനാലിലെ ആഴമേറിയ ഭാഗത്താണ് വീണതെന്നാണ് നാട്ടുകാർ പറയുന്നത്. വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക് വീഴുകയായിരുന്നു. പിടിച്ച മത്സ്യം കരയിൽ കണ്ടതിനെ തുടർന്നാണ് മത്സ്യബന്ധനത്തിന് വന്നതാണെന്ന് മനസ്സിലായത്. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അപകടമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞു രണ്ട് മണിയോടെയാണ് ഫയർഫോഴ്സ് എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. സ്‌കൂബസംഘം എത്താൻ വീണ്ടും വൈകിയാണെന്നും നാട്ടുകാരുടെ പരാതി. സംഭവത്തിൽ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധം നടത്തിയിരുന്നു.

Body youth found after falling Vadakara Kottapalli canal

Next TV

Related Stories
ദാരുണം.... മകളുടെ ചികിത്സയ്‌ക്കെത്തി; മെഡിക്കൽ കോളേജിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പിതാവ് മരിച്ചു

Jul 13, 2025 09:18 AM

ദാരുണം.... മകളുടെ ചികിത്സയ്‌ക്കെത്തി; മെഡിക്കൽ കോളേജിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പിതാവ് മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ...

Read More >>
ഐസ്ക്രീം വേണമെന്ന് വാശിപിടിച്ചു; ആഗ്രഹം ബാക്കിയാക്കി കുഞ്ഞു എമി യാത്രയായി, തീരാനോവ്

Jul 13, 2025 08:55 AM

ഐസ്ക്രീം വേണമെന്ന് വാശിപിടിച്ചു; ആഗ്രഹം ബാക്കിയാക്കി കുഞ്ഞു എമി യാത്രയായി, തീരാനോവ്

പാലക്കാട് ചിറ്റൂർരിൽ കാർ പൊട്ടിത്തെറിച്ച് അപകടം...

Read More >>
മംഗളൂരുവിലെ വിഷ വാതക ചോര്‍ച്ച: മരിച്ച കോഴിക്കോട് കക്കോടി സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു

Jul 13, 2025 08:16 AM

മംഗളൂരുവിലെ വിഷ വാതക ചോര്‍ച്ച: മരിച്ച കോഴിക്കോട് കക്കോടി സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു

മംഗളൂരുവിലെ വിഷ വാതക ചോര്‍ച്ച: മരിച്ച കോഴിക്കോട് കക്കോടി സ്വദേശിയുടെ മൃതദേഹം...

Read More >>
എച്ച്.ഐ.വി. ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു

Jul 13, 2025 08:10 AM

എച്ച്.ഐ.വി. ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു

രാജപുരത്ത് എച്ച്.ഐ.വി. ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍...

Read More >>
Top Stories

//Truevisionall