തൃശൂർ: ( www.truevisionnews.com ) ഒൻപതു വയസുകാരിയെ മദ്രസയില്‍ വച്ച് പീഡിപ്പിച്ച കേസില്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലേൽ 4 വര്‍ഷവും 2 മാസവും കൂടി അധികതടവ് അനുഭവിക്കണം.
മുല്ലശ്ശേരി തിരുനെല്ലൂര്‍ പുതിയ വീട്ടില്‍ ഷെരീഫ് ചിറയ്ക്കലിനെയാണ് (52) ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ മദ്രസയിലെ പ്രധാനാധ്യാപകനായിരുന്ന പാലക്കാട് വീരമംഗലം ഒടുവാങ്ങാട്ടില്‍ അബ്ബാസിനോട് കുട്ടി വിവരം വെളിപ്പെടുത്തിയെങ്കിലും അത് മറച്ചുവെച്ചതിന് 10,000 രൂപ പിഴയും പിഴ അടക്കാത്ത പക്ഷം ഒരു മാസം തടവിനും ശിക്ഷിച്ചു.
.gif)

പ്രതികളില്‍ നിന്നും ഈടാക്കുന്ന പിഴ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. പഠനത്തിലും മത്സരങ്ങളിലും പങ്കെടുത്തിരുന്ന കുട്ടി പങ്കെടുക്കാതാവുകയും പഠനത്തില്‍ പിറകോട്ട് പോവുകയും ചെയ്തതിനെ തുടര്‍ന്ന് സ്‌കൂളിലെ ടീച്ചര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്.
Nine year old girl raped madrasa Madrasa teacher member of the block panchayat gets thirty seven years prison
