പ്രത്യേക ജാഗ്രത; ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും വരെ സാധ്യത, 60 കിലോമീറ്റർ വേഗതയിൽ കാറ്റടിച്ചേക്കുമെന്നും മുന്നറിയിപ്പ്

പ്രത്യേക ജാഗ്രത; ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും വരെ സാധ്യത, 60 കിലോമീറ്റർ വേഗതയിൽ കാറ്റടിച്ചേക്കുമെന്നും മുന്നറിയിപ്പ്
May 30, 2025 06:18 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.

* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.

* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിർദേശങ്ങൾ

* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക

* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക

Special alert possibility landslides warning of winds gusting 60 kmph

Next TV

Related Stories
പെരുമഴ; മൂന്ന്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

May 31, 2025 06:02 AM

പെരുമഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി...

Read More >>
അതിശക്തമായ മ‍ഴ: വയനാട് ജില്ലയിലെ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 628 പേര്‍

May 30, 2025 10:28 PM

അതിശക്തമായ മ‍ഴ: വയനാട് ജില്ലയിലെ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 628 പേര്‍

വയനാട് ജില്ലയിലെ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 628...

Read More >>
പെരുമഴ; മൂന്ന്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

May 30, 2025 09:12 PM

പെരുമഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ - മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
Top Stories