'കിടക്ക ഒഴിവി​ല്ലെങ്കിൽ ആ സ്ത്രീയെ കൊന്നേക്കൂ...'; കോവിഡ് രോഗിയെ കൊല്ലാൻ നിർദ്ദേശിച്ച് ഡോക്ടർ, ഭർത്താവിന്റെ പരാതിയിൽ കേസ്

'കിടക്ക ഒഴിവി​ല്ലെങ്കിൽ ആ സ്ത്രീയെ കൊന്നേക്കൂ...'; കോവിഡ് രോഗിയെ കൊല്ലാൻ നിർദ്ദേശിച്ച് ഡോക്ടർ, ഭർത്താവിന്റെ പരാതിയിൽ  കേസ്
May 31, 2025 07:27 AM | By Athira V

മുംബൈ: ( www.truevisionnews.com ) കോവിഡ് മഹാമാരിക്കിടെ രോഗം ബാധിച്ച് മഹാരാഷ്ട്രയിലെ ലാത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീയെ വധിക്കാൻ സഹ ഡോക്ടർക്ക് നിർദേശം നൽകിയെന്ന ആരോപണത്തിൽ ഡോക്ടർമാർക്ക് എതിരെ കേസ്.

ലാത്തൂരിലെ ഉദ്ഗിർ സർക്കാർ ആശുപത്രിയിൽ അന്ന് സീനിയർ സർജനായിരുന്ന ഡോ. ശശികാന്ത് ദേശ്പാണ്ഡെ, കോവിഡ് രോഗികളുടെ ചികിത്സ ചുമതലയിലായിരുന്ന ഡോ. ശശികാന്ത് ഡാൻഗെ എന്നിവർക്കെതിരെ സ്ത്രീയുടെ ഭർത്താവ് ദയാമി അജിമുദ്ദീൻ ഗൗസുദ്ദീൻ നൽകിയ പരാതിയിലാണ് കേസ്. ഡോ. ശശികാന്ത് ഡാൻഗെയോട് ഭാര്യയെ വധിക്കാൻ നിർദേശിച്ച ഡോ. ശശികാന്ത് ദേശ്പാണ്ഡെ വർഗീയ പരാമർശം നടത്തിയതായും പരാതിയിൽ ആരോപിച്ചു.

ദയാമി അജിമുദ്ദീൻ ഗൗസുദ്ദീന്റെ ഭാര്യ ഫാത്തിമ കൗസർ കോവിഡ് ചികിത്സയിലായിരിക്കെ 2021 ഏപ്രിലിലാണ് സംഭവം. ചികിത്സയുടെ ഏഴാം ദിവസം ഡോ. ഡാൻഗെയുടെ അരികിൽ ഇരിക്കുമ്പോഴാണ് ഡോ. ശശികാന്ത് ദേശ്പാണ്ഡെയുടെ ഫോൺ വന്നത്.

ഊൺ കഴിക്കുകയായിരുന്ന ഡാൻഗെ സ്പീക്കർ ഫോണിലൂടെയാണ് സംസാരിച്ചതെന്നും ആശുപത്രിയിൽ കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാൻ സ്ഥലമില്ലെന്ന് പറഞ്ഞതോടെ ‘ദിയാമി’ ‘കിടക്ക ഒഴിവി​ല്ലെങ്കിൽ ആ സ്ത്രീയെ കൊന്നേക്കൂ എന്ന് നിർദേശിക്കുകയും ഇത്തരം ആളുകളെ കൈകാര്യം ചെയ്ത് പരിചയമില്ലേ എന്ന് ചോദിക്കുകയും ചെയ്യുന്നത് കേട്ടുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഭാര്യ പിന്നീട് രോഗമുക്തിയെ തുടർന്ന് ആശുപത്രി വിട്ടു.

കേസിൽ ഡോ. ശശികാന്ത് ദേശ്പാണ്ഡെയുടെ മൊഴിയെടുത്ത പൊലീസ് അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ഡോ. ഡാൻഗെയോട് ഹാജറാകാൻ നോട്ടീസ് നൽകിയതായി പൊലീസ് പറഞ്ഞു.




just kill woman old video covid patients treatment surface

Next TV

Related Stories
അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

Jul 15, 2025 02:09 PM

അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം സ്ഥിരീകരിച്ച്...

Read More >>
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

Jul 15, 2025 11:41 AM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

നിതകള്‍ക്കുപിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര...

Read More >>
സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

Jul 15, 2025 07:40 AM

സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ....

Read More >>
Top Stories










//Truevisionall