കോവിഡ് ജാഗ്രത; 'പൊതുവിടങ്ങളിൽ മാസ്ക് ധരിക്കണം, ശാരീരിക അകലം പാലിക്കണം'; നിര്‍ദേശവുമായി തമിഴ്നാട് സര്‍ക്കാർ

കോവിഡ് ജാഗ്രത; 'പൊതുവിടങ്ങളിൽ മാസ്ക് ധരിക്കണം, ശാരീരിക അകലം പാലിക്കണം'; നിര്‍ദേശവുമായി തമിഴ്നാട് സര്‍ക്കാർ
May 31, 2025 06:07 AM | By Athira V

ചെന്നൈ: ( www.truevisionnews.com ) പൊതുവിടങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന് തമിഴ്നാട് സർക്കാരിന്‍റെ നിര്‍ദേശം. കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് നിര്‍ബന്ധിതമല്ലാത്ത ഈ നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടു വെച്ചത്. ശാരീരിക അകലം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കും ഹെൽത്ത്‌ ഓഫിസർമാർക്കും നിർദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിലും കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിലെന്ന് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കി. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

ഏഷ്യയിൽ കൊവിഡ്-19 കേസുകളുടെ വർദ്ധനവിന് പ്രാഥമികമായി കാരണം ജെഎൻ. 1 വേരിയന്റും പ്രത്യേകിച്ച് ഒമൈക്രോൺ പരമ്പരയുടെ ഉപ വകഭേദങ്ങളായ LF.7 ഉം NB.1.8 ഉം ആണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതില്‍ എല്‍എഫ് 7 ആണ് കേരളത്തിലുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തല്‍.

LF.7 കൊവിഡ് 19 വകഭേദത്തിന്റെ റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങൾ ഇപ്പോഴും വളരെ കുറവാണ്. ചെറിയ പനിയോ ജലദോഷമോ പോലുള്ള ലക്ഷണങ്ങളാണ് ഇവ കാണിക്കുന്നത്. എല്‍എഫ് 7-ന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പനി

2. തൊണ്ടവേദന

3. മൂക്കൊലിപ്പ്

4. തലവേദന

5. ചുമ

6. ശ്വാസതടസ്സം

7. അമിത ക്ഷീണം

8. പേശി വേദന

കൊവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം മാസ്‌ക് ധരിക്കുന്നതാണ്. ഇടയ്ക്ക് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും വൈറസ് ബാധ ഒഴിവാക്കാന്‍ സഹായിക്കും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ കാണിക്കാന്‍ മടിക്കരുത്

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.




covid alert tamilnadu government issues advisory wear masks

Next TV

Related Stories
അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

Jul 15, 2025 02:09 PM

അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം സ്ഥിരീകരിച്ച്...

Read More >>
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

Jul 15, 2025 11:41 AM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

നിതകള്‍ക്കുപിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര...

Read More >>
സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

Jul 15, 2025 07:40 AM

സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ....

Read More >>
Top Stories










//Truevisionall