കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി, റോഡു ഗതാഗതം താറുമാറായി; ജനങ്ങൾ ദുരിതത്തിൽ

കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി, റോഡു ഗതാഗതം താറുമാറായി; ജനങ്ങൾ ദുരിതത്തിൽ
May 29, 2025 10:56 PM | By Vishnu K

മാന്നാർ: (truevisionnews.com) ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയും കിഴക്കൻ വെള്ളത്തിന്‍റെ വരവും കാരണം പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ മാന്നാറിന്‍റെ പടിഞ്ഞാറൻ മേഖലയിലെ പല വീടുകളിലും വെള്ളം കയറിത്തുടങ്ങി. പമ്പയാറിന്‍റെ തീരങ്ങൾ കരകവിഞ്ഞ് സമീപ റോഡുകളിലും വീടുകളുടെ മുറ്റത്തും വെള്ളം കയറിയ നിലയിലാണ്.

മാന്നാർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ വള്ളക്കാലി വാലേൽ, ചെറ്റാള പറമ്പ്, അങ്കമാലി ഭാഗം, മാന്തറ, വൈദ്യൻ നഗർ, ഇടത്തേ ഭാഗം, ഇരമത്തൂർ, പൊതുവൂർ, കൊച്ചുതറ ഭാഗം, മണപ്പുറം ഭാഗം എന്നിവിടങ്ങളിലെ നിരവധി വീടുകളുടെ മുറ്റത്തും നടവഴിയിലും വെള്ളം കയറിത്തുടങ്ങി. പുഞ്ചയോടു ചേർന്നു കിടക്കുന്ന മിക്ക വീടുകളിലും വെള്ളം കയറി ജനജീവിതമാകെ ദുസഹമായി. റോഡു ഗതാഗതം താറുമാറായി.  ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് വൈദ്യുതിയും തടസ്സപ്പെട്ടതോടെ പ്രദേശങ്ങൾ ഇരുട്ടിലായതും ജനങ്ങളെ ഏറെ ദുരിതത്തിലാക്കി. ഇനിയും മഴ ശക്തി പ്രാപിച്ചാൽ പല കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കേണ്ടി വരും.

Heavy rains flood homes disrupt road traffic people distress

Next TV

Related Stories
ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

Jul 6, 2025 06:09 AM

ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി...

Read More >>
ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

Jul 1, 2025 03:51 PM

ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

ഇരുചക്രവാഹനത്തിൽ സ്കൂളിലേക്ക് പോകുകയായിരുന്ന അധ്യാപകന് കേബിള്‍ പൊട്ടിവീണ്...

Read More >>
കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

Jun 29, 2025 04:01 PM

കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് കഠിന തടവ്...

Read More >>
Top Stories

//Truevisionall