മൊബൈല്‍ ഫോണില്‍ പാക്കിസ്ഥാന്‍ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടുന്ന വാട്‌സ്അപ്പ് ഗ്രൂപ്പ്, പ്രതി കസ്റ്റഡിയിൽ

മൊബൈല്‍ ഫോണില്‍ പാക്കിസ്ഥാന്‍ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടുന്ന വാട്‌സ്അപ്പ് ഗ്രൂപ്പ്, പ്രതി കസ്റ്റഡിയിൽ
May 29, 2025 09:45 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) അസം സ്വദേശിയുടെ മൊബൈല്‍ ഫോണില്‍ പാക്കിസ്ഥാന്‍ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടുന്ന വാട്‌സ്അപ്പ് ഗ്രൂപ്പ് കണ്ടെത്തി. മുബാറക് ഹുസൈന്‍ എന്ന അതിഥി തൊഴിലാളിയുടെ ഫോണിലാണ് സംശയാസ്പദമായ വാട്സാപ്പ് ഗ്രൂപ്പ് കണ്ടെത്തിയത്.

ഇയാളെ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിൽ മറ്റൊരു സംഭവത്തിൽ പരാതി നൽകാൻ പോയപ്പോഴാണ് മുബാറക്കിൻ്റെ ഫോൺ പൊലീസ് പരിശോധിച്ചത്. കഴിഞ്ഞ ദിവസമാണ് മുബാറക് ഹുസൈൻ താൻ ചീട്ട് കളിച്ച് കൊണ്ടിരിക്കെ ഒരു സംഘം ആളുകളെത്തി മർദിച്ചെന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയത്.

എന്നാൽ മുബാറകിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇയാളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി പരിശോധിക്കുകയായിരുന്നു. ഈ സമത്താണ് പാകിസ്താൻ നമ്പർ അഡ്മിനായിട്ടുള്ള ഗ്രൂപ്പ് പൊലീസിൻ്റെ ശ്രദ്ധയിൽപെടുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യാനായിരുന്നു ഈ ഗ്രൂപ്പ്.

കുട്ടികളുടെ നഗ്ന ചിത്രം കൈവശം വെച്ചതിന് ഇയാൾക്ക് എതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ നമ്പറുകളുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ പ്രതിയെ എടിഎസും ഐബിയും ചോദ്യം ചെയ്തു വരികയാണ്.





WhatsApp group containing Pakistani phone numbers mobile phone accused custody

Next TV

Related Stories
ബസ് കാത്തുനിൽക്കുമ്പോൾ ഇഷ്ടിക തലയിൽ വീണു; ചികിത്സയിലായിരുന്ന യുവതി മരിച്ചു

May 30, 2025 12:34 PM

ബസ് കാത്തുനിൽക്കുമ്പോൾ ഇഷ്ടിക തലയിൽ വീണു; ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് വടക്കേക്കര സ്വദേശിനി...

Read More >>
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്ക് തീ പിടിച്ചു

May 29, 2025 10:30 PM

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്ക് തീ പിടിച്ചു

ഇടപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീ...

Read More >>
അതിഥി തൊഴിലാളികളെ ആക്രമിച്ച് പണം തട്ടി; ലഹരിക്കേസ് പ്രതിയടക്കം അഞ്ച് പേർ മണിക്കൂറുകൾക്കകം അറസ്റ്റിൽ

May 29, 2025 11:27 AM

അതിഥി തൊഴിലാളികളെ ആക്രമിച്ച് പണം തട്ടി; ലഹരിക്കേസ് പ്രതിയടക്കം അഞ്ച് പേർ മണിക്കൂറുകൾക്കകം അറസ്റ്റിൽ

അതിഥി തൊഴിലാളികളെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിൽ അഞ്ച് മലയാളികൾ...

Read More >>
മൃതദേഹം കണ്ടത് ഇളയമകന്‍, എറണാകുളത്ത് യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

May 28, 2025 01:19 PM

മൃതദേഹം കണ്ടത് ഇളയമകന്‍, എറണാകുളത്ത് യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

നീലീശ്വരത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച...

Read More >>
Top Stories