കൂത്താട്ടുകുളം: (truevisionnews.com) കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലെ എട്ട് പൊലീസുകാർക്ക് ഇടിമിന്നലേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചെവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മിന്നലുണ്ടായത്. ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചു.
വൈദ്യുതി പൂർണമായി തകരാറിലായി. സ്റ്റേഷൻ പ്രവർത്തനം പൂർണ്ണമായി നിലച്ചു. താൽക്കാലിക സംവിധാനങ്ങളിലൂടെ വൈദ്യുതി പുനസ്ഥാപിച്ചിട്ടുണ്ട്. സ്റ്റേഷൻ വളപ്പിൽ നിന്ന തേക്ക്മരത്തിനും മിന്നലേറ്റു.
Eight policemen struck lightning police station
