കൊച്ചി: (truevisionnews.com) കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 8935 രൂപയാണ് ഇന്നത്തെ വില. 71,480 രൂപയാണ് പവന്റെ വില. കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണവിലയിൽ മാറ്റം വന്നിരുന്നു. രാവിലെ 360 രൂപയ കൂടിയെങ്കിലും പിന്നീട് വില കുറഞ്ഞു. ഉച്ചക്ക് 480 രൂപയാണ് കുറഞ്ഞത്. 71,480 രൂപയായാണ് വില കുറഞ്ഞത്. അതേസമയം, ലോകവിപണിയിൽ ഇന്ന് സ്വർണവില ഉയർന്നു.
സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.3 ശതമാനം വർധനയാണ് ഉണ്ടായത്. ഔൺസിന് 3,308.99 ഡോളറായാണ് വില ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.2 ശതമാനം ഉയർന്ന് 3,308.30 ഡോളറായാണ് ഉയർന്നത്. വരുദിവസങ്ങളിൽ യു.എസ് വ്യക്തിഗത ഉപഭോഗത്തിന്റെ കണക്കുകൾ പുറത്തുവരാനിരിക്കുകയാണ്. ഈ കണക്കുകളിൽ നിന്ന് ഫെഡറൽ റിസർവിന്റെ വായ്പനയം സംബന്ധിച്ച സൂചനകൾ ലഭിക്കുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. ഇതാവും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുക.
.gif)
ഇന്ത്യൻ ഓഹരികൾ ഇന്ന് തകർച്ചയോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെൻസെക്സിൽ 150 പോയിന്റ് നഷ്ടമുണ്ടായി. നിഫ്റ്റി 24,800 പോയിന്റിന് താഴെയെത്തി. ഐ.ടി.സിയുടെ ഓഹരി വില നാല് ശതമാനം ഇടിഞ്ഞു. ഹിന്ദ് കോപ്പർ മൂന്ന് ശതമാനം ഉയർന്നു.
Today's gold price May 28
