ന്യൂഡല്‍ഹി: ( www.truevisionnews.com) രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് കേന്ദ്രസർക്കാർ ഉന്നതതല യോഗം ചേരും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കും.
ക്രമാതീതമായി കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് യോഗം. കോവിഡിന്റെ പുതിയ വകഭേദങ്ങളും രാജ്യത്തെ ചികിത്സാ സംവിധാനങ്ങളും യോഗത്തിൽ ചർച്ചയാകും. പ്രത്യേക നിയന്ത്രണങ്ങൾ ഏൽപ്പെടുത്തുന്നതും യോഗം ചർച്ച ചെയ്യും.
.gif)
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. രാജ്യത്തൊട്ടാകെ ആയിരത്തിലധികം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Covid cases increasing High level meeting today including imposing restrictions discussed
