മലപ്പുറം: ( www.truevisionnews.com ) മലപ്പുറം വള്ളിക്കുന്നില്‍ കനത്ത മഴയ്ക്കിടെ ഷോക്കേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് സ്വദേശി ഷിനോജിന്റെ മകന്‍ ശ്രീരാഗ് (16) മരിച്ചത്. ബാലാതിരുത്തിയില്‍ പൊട്ടി വീണ ഇലക്ട്രിക്ക് കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് ശ്രീരാഗ് മരിച്ചത്. അപകടം പറ്റിയ ഉടന്‍ തന്നെ ശ്രീരാഗിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
shocked during heavy rain malappuram sixteen year old dies tragically
