പുരി(ഒഡീഷ): (truevisionnews.com) ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യയും സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞു. സുരക്ഷ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
അവധിക്കാലം ആഘോഷിക്കാൻ പുരി ബീച്ചിലെത്തിയ ഗാംഗുലിയുടെ സഹോദരൻ സ്നേഹാശിഷും ഭാര്യ അർപ്പിതയും സഞ്ചരിച്ച സ്പീഡ് ബോട്ടാണ് തലകീഴായി മറിഞ്ഞത്. ശക്തമായ കടൽക്ഷോഭത്തെ തുടർന്നാണ് അപകടം. രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
.gif)

ബോട്ടിൽ യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ഭാരം കുറഞ്ഞതായിരുന്നു ബോട്ട് മറിയാൻ കാരണമെന്ന് അർപിത ഗാംഗുലി ആരോപിച്ചു.
'ലൈഫ് ഗാർഡുകൾ എത്തിയില്ലായിരുന്നെങ്കിൽ ഞങ്ങൾ രക്ഷപ്പെടുമായിരുന്നില്ല. ഞാൻ ഇപ്പോഴും ആഘാതത്തിലാണ്...ഇതുപോലൊന്ന് ഒരിക്കലും നേരിട്ടിട്ടില്ല. ബോട്ടിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നെങ്കിൽ, ഒരുപക്ഷേ അത് മറിഞ്ഞു വീഴുമായിരുന്നില്ല, സുരക്ഷിതമല്ലാത്ത ഇത്തരം യാത്രകൾ നിരോധിക്കണം, പോലീസ് സൂപ്രണ്ടിനും മുഖ്യമന്ത്രിക്കും ഒരു കത്തെഴുതും'- എന്ന് അർപിത പറഞ്ഞു.
https://x.com/nabilajamal_/status/1926960981655052343
Sourav Ganguly brother wife speedboat capsizes miraculously survives
