കോഴിക്കോട് കനത്ത കാറ്റ്; റെയിൽവേ ട്രാക്കിലേക്ക് മരങ്ങള്‍ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

കോഴിക്കോട് കനത്ത കാറ്റ്; റെയിൽവേ ട്രാക്കിലേക്ക് മരങ്ങള്‍ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
May 26, 2025 08:48 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) കനത്ത കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മരങ്ങള്‍ കടപുഴകി വീണു. റെയില്‍വേയുടെ വൈദ്യുതലൈനും പൊട്ടിവീണു. കല്ലായി-ഫറോക്ക് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ അരീക്കാട് മേഖലയിലാണ് സംഭവം.

മൂന്നുമരങ്ങളാണ് ശക്തമായ കാറ്റില്‍ ട്രാക്കിലേക്ക് വീണത്. സമീപത്തെ വീടിന്റെ മേല്‍ക്കൂരയായി പാകിയ ഷീറ്റും കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് പറന്നുവീണു. സംഭവത്തെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ് ഒന്നരമണിക്കൂറോളമായി കല്ലായി സ്റ്റേഷന് മുന്‍പായി നിര്‍ത്തിയിട്ടിരിക്കുകയാണ്. ശക്തമായ കാറ്റില്‍ അരീക്കാട് മേഖലയിലെ ഒട്ടേറെ വീടുകളുടെ മേല്‍ക്കൂരകളും തകര്‍ന്നിട്ടുണ്ട്.

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവക്കാണ് അവധി.

Strong winds Kozhikode

Next TV

Related Stories
കുറ്റ്യാടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു; വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം

Jul 16, 2025 09:48 PM

കുറ്റ്യാടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു; വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം

കുറ്റ്യാടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു, വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം...

Read More >>
അന്ത്യനിദ്ര രണ്ട് മണ്ണിൽ; വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, വൈഭവിയുടെ സംസ്കാരം ഷാർജയിൽ തന്നെ

Jul 16, 2025 09:25 PM

അന്ത്യനിദ്ര രണ്ട് മണ്ണിൽ; വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, വൈഭവിയുടെ സംസ്കാരം ഷാർജയിൽ തന്നെ

ഷാർജ അൽ നഹ്​ദയിൽ ആത്​മഹത്യ ചെയ്ത കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഷാർജയിൽ...

Read More >>
നടുക്കുന്ന ക്രൂരത; വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചു

Jul 16, 2025 09:12 PM

നടുക്കുന്ന ക്രൂരത; വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചു

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി...

Read More >>
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്...;  അതിതീവ്ര മഴ, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

Jul 16, 2025 09:02 PM

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്...; അതിതീവ്ര മഴ, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ രണ്ട് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു....

Read More >>
കോഴിക്കോടും അവധി, കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 16, 2025 08:55 PM

കോഴിക്കോടും അവധി, കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്നതിനാൽ കാസർകോട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച്ച അവധി...

Read More >>
Top Stories

Entertainment News

//Truevisionall