ഹെയർ ട്രാൻസ്പ്ലാന്‍റ് ചെയ്ത് 48 മണിക്കൂറിൽ രണ്ട് മരണം; ഒളിവിലായിരുന്ന ദന്ത ഡോക്ടർ കീഴടങ്ങി

ഹെയർ ട്രാൻസ്പ്ലാന്‍റ് ചെയ്ത് 48 മണിക്കൂറിൽ രണ്ട് മരണം; ഒളിവിലായിരുന്ന ദന്ത ഡോക്ടർ കീഴടങ്ങി
May 26, 2025 08:07 PM | By Vishnu K

കാണ്‍പൂർ :(truevisionnews.com) ഹെയർ ട്രാൻസ്പ്ലാന്‍റ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ രണ്ട് എഞ്ചിനീയർമാർ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ദന്ത ഡോക്ടർ കീഴടങ്ങി. അനുഷ്ക തിവാരി എന്ന ഡോക്ടറാണ് കീഴടങ്ങിയത്. ഉത്തർപ്രദേശിലെ കാൺപൂരിൽ എംപയർ എന്ന ക്ലിനിക്കിലാണ് സംഭവം നടന്നത്. ഈ ക്ലിനിക്കിൽ മുടി മാറ്റിവയ്ക്കൽ ചികിത്സ നടത്തിയ രണ്ട് എഞ്ചിനീയർമാരുടെ മരണത്തെ കുറിച്ചാണ് പരാതി. വിനീത് ദുബെ (40), മായങ്ക് കത്യാർ (30) എന്നീ എഞ്ചിനീയർമാരുടെ മരണത്തിന് പിന്നാലെയാണ് ബന്ധുക്കൾ പരാതി നൽകിയത്.

ഡോ. അനുഷ്ക തിവാരി, ഭർത്താവ് ഡോ. സൗരഭ് ത്രിപാഠി എന്നിവരാണ് ക്ലിനിക്ക് നടത്തിയിരുന്നത്. ഇരുവരും ദന്ത ഡോക്ടർമാരാണ്. ഇവർക്കോ ആശുപത്രിയിലെ മറ്റ് ജീവനക്കാർക്കോ ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ ചെയ്യാൻ പരിശീലനം ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

വിനീത് ദുബെയുടെ ഭാര്യ ജയ ത്രിപാഠി മുഖ്യമന്ത്രിയുടെ പോർട്ടലിൽ ക്ലിനിക്കിനെതിരെ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. മാർച്ച് 13 ന്, ഡോ. അനുഷ്ക തിവാരിയുടെ ക്ലിനിക്കിൽ മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിനീതിന്‍റെ മുഖം വീർത്ത് വേദന അനുഭവപ്പെട്ടെന്ന് ജയ ത്രിപാഠി നൽകിയ പരാതിയിൽ പറയുന്നു. മാർച്ച് 15ന് മറ്റൊരു ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. ശസ്ത്രക്രിയയ്ക്കിടെ അണുബാധയുണ്ടായെന്നും അതിന് മതിയായ ചികിത്സ നൽകാതിരുന്നതാണ് മരണ കാരണമെന്നാണ് നിഗമനം. ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 106(1) പ്രകാരം മെയ് 9 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ദുബെയുടെ കേസിന് പിന്നാലെ കുശാഗ്ര കത്യാർ എന്നയാൾ അതേ ക്ലിനിക്കിനെതിരെ പരാതി നൽകി. നവംബർ 18 ന് എംപയർ ക്ലിനിക്കിൽ സഹോദരൻ മായങ്ക് കത്യാർ ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ ചെയ്തെന്നും ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടെന്നും അടുത്ത ദിവസം അദ്ദേഹം മരിച്ചെന്നും പരാതിയിൽ പറയുന്നു.

പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഡോ. അനുഷ്ക തിവാരിയും ഭർത്താവും ഒളിവിലായിരുന്നു. ഡോക്ടറെ കണ്ടെത്താൻ മൂന്ന് സംഘങ്ങളായി പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഡോക്ടർ അനുഷ്ക കീഴടങ്ങിയത്. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Two deaths 48 hours hair transplant Absconding dentist surrenders

Next TV

Related Stories
ഭക്ഷണം കഴിക്കാനായി ടിഫിൻ ബോക്സ് തുറന്നതിന് പിന്നാലെ കുഴഞ്ഞുവീണു; നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Jul 17, 2025 11:18 AM

ഭക്ഷണം കഴിക്കാനായി ടിഫിൻ ബോക്സ് തുറന്നതിന് പിന്നാലെ കുഴഞ്ഞുവീണു; നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ഭക്ഷണം കഴിക്കാനായി ടിഫിൻ ബോക്സ് തുറന്നതിന് പിന്നാലെ കുഴഞ്ഞുവീണു; നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം...

Read More >>
ശുഭ സൂചന; നിമിഷപ്രിയയുടെ മോചനം, തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങി

Jul 17, 2025 10:28 AM

ശുഭ സൂചന; നിമിഷപ്രിയയുടെ മോചനം, തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങി

യെമന്‍ ജയിലിലുള്ള നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍...

Read More >>
ഒരു ലക്ഷം മാസ ശമ്പളം, അത്യാഗ്രഹം അവസാനിച്ചില്ല, മോഷണം തെരഞ്ഞെടുത്തു; ബിടെക് ബിരുദധാരി പൊലീസ് പിടിയിൽ

Jul 17, 2025 08:38 AM

ഒരു ലക്ഷം മാസ ശമ്പളം, അത്യാഗ്രഹം അവസാനിച്ചില്ല, മോഷണം തെരഞ്ഞെടുത്തു; ബിടെക് ബിരുദധാരി പൊലീസ് പിടിയിൽ

ബെംഗളൂരു ഉപഭോക്താവായി വേഷംമാറി ജീവനക്കാരുടെ ശ്രദ്ധ തെറ്റിച്ച് ജ്വല്ലറികളിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുന്ന യുവാവ് പൊലീസ് പിടിയിൽ...

Read More >>
'മലയാളികൾക്ക് തന്നെ അപമാനകരം; ചിലരുടെ വാക്കുകളും പ്രവർത്തനങ്ങളും നിമിഷയുടെ മോചന ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു', പ്രതികരിച്ച് ആക്ഷൻ കൗൺസിൽ

Jul 16, 2025 07:46 PM

'മലയാളികൾക്ക് തന്നെ അപമാനകരം; ചിലരുടെ വാക്കുകളും പ്രവർത്തനങ്ങളും നിമിഷയുടെ മോചന ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു', പ്രതികരിച്ച് ആക്ഷൻ കൗൺസിൽ

ചിലരുടെ വാക്കുകളും പ്രവർത്തനങ്ങളും നിമിഷയുടെ മോചന ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു', പ്രതികരിച്ച് ആക്ഷൻ...

Read More >>
Top Stories










//Truevisionall